image

21 Sep 2023 5:55 AM GMT

Technology

പുതിയ ഇസെഡ് വി-1 II വ്‌ളോഗ് ക്യാമറ പുറത്തിറക്കി സോണി

MyFin Desk

Sony launches new ZV1 II vlog camera
X

കൊച്ചി: സോണി ഇന്ത്യ വ്‌ളോഗ് ക്യാമറ ഇസെഡ് വി സീരീസിലെ ഏറ്റവും പുതിയ ഇസെഡ് വി-1 II പുറത്തിറക്കി. അള്‍ട്രാ വൈഡ് ആംഗിള്‍ സൂം വ്‌ളോഗിങ് ക്യാമറയായാണ് ഇസെഡ് വി-1 II അവതരിപ്പിച്ചിരിക്കുന്നത്. വില 86,990 രൂപയാണ്. ക്യാമറയ്ക്ക 1.0 ടൈപ്പ് എക്‌സ്‌മോര്‍ ആര്‍എസ് ഇമേജ് സെന്‍സര്‍, ബിയോന്‍സ് എക്‌സ് ഇമേജ് പ്രോസസിംഗ് എഞ്ചിന്‍, ഇസെഡ്ഇഐഎസ്എസ് വേരിയോ-സോനാര്‍ ടി 18-50എംഎം എഫ്1.84 ലെന്‍സ് എന്നിവയോടൊപ്പം 18എംഎം വൈഡ് ആംഗിള്‍ വ്യൂ ഫീച്ചറാണുള്ളത്. 18-50 എംഎം ഒപ്റ്റിക്കല്‍ സൂം, ക്ലിയര്‍ ഇമേജ് സൂം എന്നീ സവിശേഷതകള്‍ ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാന്‍ സഹായിക്കും.

ബൊക്കെ സ്വിച്ചുള്ള 1.0 ടൈപ്പ് സെന്‍സര്‍, സിനിമാറ്റിക് വ്‌ളോഗ് സെറ്റിങ്, ക്രിയേറ്റീവ് ലുക്ക്, ഫാസ്റ്റ് ഹൈബ്രിഡ് എഎഫ് സിസ്റ്റം, റിയല്‍ടൈം ഐ എഎഫ്, ബില്‍റ്റ്-ഇന്‍ മൈക്രോഫോണ്‍, ഫേസ് പ്രയോറിറ്റി എഇ, സോഫ്റ്റ് സ്‌കിന്‍ ഇഫക്റ്റ്, പ്രോഡക്ട് ഷോകേസ് സെറ്റിംഗ്, എസ്&ക്യൂ ഷൂട്ട് മോഡ്, ബില്‍റ്റ്-ഇന്‍ എന്‍ഡി ഫില്‍ട്ടര്‍ തുടങ്ങിയ സവിശേഷതകളും ഇസെഡ് വി-1 IIല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25 മുതല്‍ സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇസെഡ് വി-1 II വ്‌ളോഗ് ക്യാമറ ലഭ്യമാവും.