23 Feb 2026 6:44 PM IST
Summary
ഇന്ത്യൻ സ്‍മാർട്ട്‌ഫോൺ വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാന് ടെക്നോ ഏറ്റവും പുതിയ മിഡ്-റേഞ്ച് മൊബൈല്‍ മോഡലായ പോവ കർവ് 2 അവതരിപ്പിച്ചു. 8000mAh ബാറ്ററി ശേഷിയുള്ളവയില്‍ വച്ച് ലോകത്തിലെ ഏറ്റവും സ്ലിം മൊബൈല്‍ ഫോണാണിത്.
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന് ടെക്നോ ഏറ്റവും പുതിയ മിഡ്-റേഞ്ച് മോഡല്‍ ടെക്നോ പോവ കര്‍വ് 2 5ജി അവതരിപ്പിച്ചു. വെറും 7.42 മില്ലിമീറ്റര്‍ കനമുള്ള സ്ലിം ഡിസ്ലൈന്‍, വലിയ ബാറ്ററി ശേഷി എന്നിവ മുഖ്യ പ്രത്യേകതകളാണ്.
ഡിസൈന്‍, ഡിസ്പ്ലേ
ഫോണ്‍ വളഞ്ഞ രൂപകല്‍പ്പനയുള്ള 144Hz റിഫ്രെഷ് റേറ്റുള്ള കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ ഉപയോഗിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ പേടകങ്ങളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച രൂപകല്‍പ്പന ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഐ-കംഫര്‍ട്ട് സാങ്കേതികവിദ്യയെ ഉള്‍പ്പെടുത്തിയതിനാല്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്പോഴും കണ്ണിന് ബുദ്ധിമുട്ട് കുറയ്ക്കാന്‍ സാധിക്കും.
ഹാര്‍ഡ്‌വെയറും കണക്റ്റിവിറ്റിയും
ഫോണിന് മീഡിയറ്റെക് D7100 പ്രോസസര്‍ സജ്ജീകരിച്ചിരിക്കുന്നു. 'ട്രിപ്പിള്‍ ചിപ്‌സെറ്റ് കോണ്‍ഫിഗറേഷന്‍' സാങ്കേതിക ക്രമീകരണം ഫോണിന്റെ പ്രകടനം വര്‍ധിപ്പിക്കുന്നു. 20 വരെ 5G ബാന്‍ഡുകള്‍ക്കും ഇന്റലിജന്റ് നെറ്റ്വര്‍ക്ക് സ്വിച്ചിംഗ് സംവിധാനവും പിന്തുണയുണ്ട്, ഇതോടെ സ്ഥിരതയാര്‍ന്ന കണക്റ്റിവിറ്റി ഉറപ്പാക്കാം.
സവിശേഷതകള്‍
ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വികസിപ്പിച്ച ELLA AI 2.0 അസിസ്റ്റന്റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, തമിഴ്, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകള്‍ക്ക് പിന്തുണയുണ്ട്. എഐ അടിസ്ഥാനത്തിലുള്ള നോയ്സ് റെഡക്ഷന്‍ സാങ്കേതിക വിദ്യ മികച്ച ശബ്ദ നിലവാരം നല്‍കും.
വിലയും ലഭ്യതയും
8ജിബി റാം + 128ജിബി സ്റ്റോറേജ് മോഡല്‍ 27,999 രൂപയ്ക്കും, 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡല്‍ 29,999 രൂപയ്ക്കും വിപണിയില്‍ എത്തുന്നു. ഫെബ്രുവരി 20 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും, രാജ്യത്തെ പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളും എന്‍ബിഎഫ്സി പങ്കാളികളും വഴി 3,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും.
പഠിക്കാം & സമ്പാദിക്കാം
Home
