image

31 Aug 2023 9:57 AM GMT

Technology

ഐഫോൺ 15 സെപ്റ്റംബർ 12 നു ലോഞ്ച് ചെയ്യും

MyFin Desk

iphone 15 will be launched on september 12
X

Summary

  • ഐഫോൺ 15 ലോഞ്ച് സെപ്തംബര് 12 നു സ്റ്റീവ് ജോബ്സ് തീയേറ്ററിൽ നടക്കും
  • ഐ ഫോൺ 15 മുതൽ ആപ്പിൾ വാച്ച് സീരീസ് 9 വരെയുള്ള നിരവധി ഐ ഫോൺ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും
  • പുതിയ എ 17 ബയോണിക് ചിപ്സെറ്റും 150 വാൾട് ചാർജിങ് വേഗതയും ലഭിക്കും


ആപ്പിള്‍ ഐ ഫോണ്‍ സെപ്റ്റംബര്‍ 12 -ന് വിപണിയിലെത്തും. വണ്ടര്‍ ലസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ആപ്പിളിന്റെ വാര്‍ഷിക യോഗത്തിലാണ് ഐ ഫോണ്‍ 15 മുതല്‍ ആപ്പിള്‍ വാച്ച് സീരീസ് 9 വരെയുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ഈ ചടങ്ങ് ആപ്പിളിന്റെ ബെബ് സൈറ്റായ ആപ്പിള്‍ ഡോട്ട് കോമില്‍ കാണാം.

ആപ്പിളിന്റെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്,ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് പുതിയ ഐഫോണുകള്‍ കമ്പനി അവതരിപ്പിക്കും. ആപ്പിള്‍ വാച്ച് സീരീസ് 9 ഈ വര്‍ഷം പുറത്തിറക്കും. എന്നാല്‍ ആപ്പിള്‍ വാച്ച് അള്‍ട്രാ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് സേ എന്നിവ ലോഞ്ച് ചെയ്തേക്കില്ല.

ഈ വര്‍ഷത്തെ ഏറ്റവും വിലയേറിയ ഐഫോണ്‍ 15 പ്രോ മാക്സില്‍ ടൈറ്റാനിയം ഫ്രയിമിനൊപ്പം പെരിസ്‌കോപ്പ് ക്യാമറയും ഫീച്ചര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതില്‍ പുതിയ എ 17 ബയോണിക് ചിപ്സെറ്റും 150 വാള്‍ട് ചാര്‍ജിങ് വേഗതയും ലഭിക്കും.

ഐഫോണ്‍ 15 പ്രോ മാക്സ് ലോഞ്ച് ചെയ്യുമ്പോള്‍ ആപ്പിളിന്റെ കയറ്റുമതിയുടെ 35 - 40 ശതമാനം ഈ പുതിയ മോഡല്‍ ആയിരിക്കും. ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ഐഫോണ്‍ 15 പ്രോ മാക്സ് ആവുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 14 പ്രോ മാക്സിനെ അപേക്ഷിച്ച് കയറ്റുമതിയില്‍ 10 ശതമാനം വര്‍ദ്ധനയുണ്ടാകാമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ പ്രോ മാക്സിമം പേരിസ്‌കോപ്പ് ലെന്‍സ് ഉള്‍പ്പെടുത്തിയതാണ് ഇതിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു.