image

30 Sep 2023 10:34 AM GMT

Technology

വിവോ ടി 2 പ്രോ 5 ജി ഇന്ന് ഇന്ത്യൻ വിപണിയിൽ വില്പനക്ക്

MyFin Desk

വിവോ ടി 2 പ്രോ 5 ജി ഇന്ന് ഇന്ത്യൻ വിപണിയിൽ  വില്പനക്ക്
X

Summary

  • വിവോ ടി 2 പ്രോ 5 ജി അടിസ്ഥാന മോഡലിന് 23,999 രൂപയാണ് വില
  • അടിസ്ഥാന മോഡലിന് 23,999 രൂപയാണ് വില ഇന്ന് വില്പനക്കെത്തും


ചൈനീസ് സ്മാർട്ട്‌ ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ 5 ജി ഹാൻഡ്‌സെറ്റ് വിവോ ടി 2 പ്രോ 5 ജി ഇന്ത്യൻ വിപണിയി. സെപ്തംബർ 30 ന് വൈകീട്ട് 7 മണി മുതൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഫോൺ വില്പനക്കെത്തും.

എഎം ഒഎൽഇഡി ഡിസ്പ്ലേ സഹിതം മീഡിയ ടെക്ക് ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് വിവോ മോഡലിന് കരുത്ത് പകരുന്നത്.വിവോ T2 പ്രോ 5 ജി രണ്ട് വാരിയന്റുകളിലാണ് പുറത്തിറങ്ങിയത്. ആദ്യ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. അടിസ്ഥാന മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 256 സ്റ്റോറേജും ഉള്ള പുതിയ വിവോ മോഡലിന് 24,999 രൂപ നൽകണം.

ഐസിസിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർചെയ്‌സുകൾക്ക് 2000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 1000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. സെപ്റ്റംബർ 29 മുതൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും വില്പനക്ക് ലഭിക്കും.

വിവോ ടി 2 പ്രോ മോഡലിന് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എഎംഒഎൽഇഡി ഡിസ്പ്ലേ ആണ് ഉള്ളത്. 66 വാൾട് ഫാസ്റ്റ് ചാർജിങ് പിന്തുണക്കുന്ന 4600 എംഎഎച്ച് ബാറ്ററിയാണ് വിവോയുടെ പുതിയ മോഡലിൽ ഉള്ളത്. വെറും 22 മിനിറ്റുകൾക്കുള്ളിൽ ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഈ ഒരു ചാർജിൽ 56.85 മണിക്കൂർ വരെ മ്യൂസിക് പ്ലേ ബാക്ക് ചെയ്യാനാവും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ ഉള്ള 64 മെഗാ പിക്സൽ സെൻസറും 2 മെഗാ പിക്സാൽ ബൊക്കേ ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജീകരണം വിവ ഫോണിന് ഉണ്ട്. സെൽഫിക്കായി 16 മെഗാ പിക്സാൽ സെൽഫി ക്യാമറയാണ് ഇതിന്റെ സവിശേഷത. നൈറ്റ്‌ മോഡ്, പനോരമ, ടൈം ലാപ്സ് വീഡിയോ ഡ്യുവൽ വ്യൂ, പോർട്രൈറ്റ്, സ്ലോ മോഷൻ എന്നിങ്ങനെ നിരവധി മോഡുകൾ ക്യാമറ പിന്തുണക്കുന്നു.