25 Jan 2026 6:44 PM IST
Vivo V70 Series To Be Launched Soon:ഇന്ത്യയിൽ അടുത്ത മാസം വിവോ വി70 സീരീസ്: പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ എത്തുന്നു
MyFin Desk
Summary
55,000 രൂപയ്ക്ക് താഴെ വില, ശക്തമായ ചിപ്സെറ്റ്, ട്രിപ്പിൾ ക്യാമറയും 6500mAh ബാറ്ററിയും
വിവോയുടെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സീരീസായ വിവോ വി70 ഇന്ത്യയിൽ അടുത്ത മാസം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. വിവോ വി സീരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി70യ്ക്ക് പുറമെ, വിവോ വി70 ഫാൻ എഡിഷൻ, വിവോ വി70 എലീറ്റ് എന്നീ മോഡലുകളും ഈ സീരീസിൽ ഉൾപ്പെടും.
ഇന്ത്യൻ വിപണിയിൽ 55,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണുകളുടെ വിലയെന്നാണ് സൂചന. ഫെബ്രുവരി മാസത്തിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.വിവോ വി70 പാഷൻ റെഡ്, ലെമൺ യെല്ലോ നിറങ്ങളിലായിരിക്കും ലഭിക്കുക. വിവോ വി70 എലീറ്റ് മോഡൽ പാഷൻ റെഡ്, സാൻഡ് ബീജ്, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും എത്തുക. രണ്ട് ഫോണുകൾക്കും ഒരേ ഡിസൈൻ ഭാഷയായിരിക്കും.
ഫോണുകളുടെ പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും. മുൻവശത്ത് ഹോൾ പഞ്ച് കട്ടൗട്ടുള്ള സെൽഫി ക്യാമറയും ഉണ്ടാകും.വിവോ വി70, വി70 എലീറ്റ് ഫോണുകൾക്ക് 6.59 ഇഞ്ച് ഡിസ്പ്ലേ ലഭിക്കും. എലീറ്റ് മോഡൽ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 ചിപ്സെറ്റിലും, വിവോ വി70 സ്നാപ്ഡ്രാഗൺ 7 ജെൻ 4 SoC ചിപ്സെറ്റിലുമാണ് പ്രവർത്തിക്കുക.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ക്യാമറ സജ്ജീകരണം. ടെലിഫോട്ടോ ലെൻസിൽ 3x ഒപ്റ്റിക്കൽ സൂമും ലഭിക്കും.
6500mAh ബാറ്ററിയും 88W വയേർഡ് ഫാസ്റ്റ് ചാർജിങും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
