16 July 2026 3:09 PM IST
Train Ticket Booking IRCTC : ഇനി എവിടെ നിന്നും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം; വളരെ എളുപ്പത്തിൽ
MyFin Desk
Summary
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിലാക്കാൻ നടപടികളുമായി ഐആർസിടിസി. പുതിയ വെബ്‌സൈറ്റിന്റെ ബീറ്റാ പതിപ്പ് കാണാം.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിലാക്കാൻ നടപടികളുമായി ഐആർടിസി. ഐആർടിസി വെബ്‌സൈറ്റിന്റെ പുതിയ ബീറ്റാ പതിപ്പ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആണ്. പുതിയ ബീറ്റാ പതിപ്പിൽ അനാവശ്യമായ ക്യാപ്‌ചേകൾ, പോപ്പ്-അപ്പുകൾ എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഗ്രാഫിക്‌സ് കൂടുതലുള്ള പരസ്യങ്ങൾ ശ്രദ്ധ തിരിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടില്ല.
യാത്രക്കാർക്ക് സൈറ്റിലൂടെ ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. എല്ലാ ക്ലാസുകളിലുമുള്ള സീറ്റ് ലഭ്യത കാണാൻ കഴിയും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കുറച്ചിട്ടുണ്ട്. വെബ്‌സൈറ്റ് യാത്രക്കാരുടെ വിശദാംശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ബുക്കിംഗുകൾ എളുപ്പമാക്കുകയും ചെയ്യുന്ന ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്.
https://www.irctc.co.in/eticket/ എന്ന വെബ്സൈറ്റ് വിലാസത്തിലൂടെ ബീറ്റാ പതിപ്പ് കാണാം. നിലവിലുള്ള വെബ്‌സൈറ്റിന്റെ ഹോംപേജിൽ ബീറ്റാ പതിപ്പിലേക്കുള്ള ലിങ്കും നൽകിയിട്ടുണ്ട്. പുതിയ ഫീച്ചറിനേക്കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകാൻ മന്ത്രാലയം ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
പ്രതിദിനം 14 .5 ലക്ഷം ടിക്കറ്റ് ബുക്കിംഗ്
വെബ്‌സൈറ്റ് ആദ്യമായി ആരംഭിച്ചത് 2002 ലാണ്, നിലവിൽ പ്രതിദിനം ശരാശരി 14.5 ലക്ഷം ടിക്കറ്റ് ബുക്കിംഗുകൾ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ സമീപകാലത്തായി പ്രവർത്തനത്തെയും സവിശേഷതകളെയും കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുതിയ ബീറ്റ പതിപ്പ് അവതരിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
