27 July 2026 1:21 PM IST
Summary
പ്രീമിയം ഫീച്ചറുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ പിക്സല്‍ 11 പ്രോ മോഡലില്‍ റാമിന്റെ അളവ് കുറയ്ക്കാനും 100 ഡോളറോളം വില കൂട്ടാനും സാധ്യതയുണ്ട്
സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ ഗൂഗിളിന്റെ പുതിയ പിക്സല്‍ 11 സീരിസ് വരുന്നു! ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കുന്ന ഈ ഫോണുകള്‍ക്കൊപ്പം കമ്പനി വിലയും ഉയര്‍ത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗൂഗിള്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് വൈസ് പ്രസിഡന്റ് ഷക്കീല്‍ ബര്‍ക്കത്ത് തന്നെയാണ് ഈ വില വര്‍ദ്ധനവ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഫോണ്‍ നിര്‍മ്മാണ രംഗത്തെ വില്ലനായി മാറിയിരിക്കുന്നത് കടുത്ത റാം മെമ്മറി പ്രതിസന്ധിയാണ്. 2025-ല്‍ 1 ജിബി റാമിന് 2.80 ഡോളര്‍ മാത്രമായിരുന്നെങ്കില്‍, ഇപ്പോഴത് 12 ഡോളറായി കുതിച്ചുയര്‍ന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി ഡാറ്റ പ്രകാരം നാലിരട്ടിയിലധികം വര്‍ദ്ധനവാണ് റാം വിലയിലുണ്ടായിരിക്കുന്നത്. ഇതോടെയാണ് ഗൂഗിളിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നത്.
വിലക്കയറ്റത്തിന്റെ ആഘാതം ഉപഭോക്താക്കളില്‍ എത്താതിരിക്കാന്‍ ഗൂഗിള്‍ ഇതുവരെ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഇനി വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. പുതിയ പിക്സല്‍ 11 മോഡലുകള്‍, പിക്സല്‍ വാച്ച്, വിപണിയിലുള്ള മറ്റു ഫോണുകള്‍ എന്നിവയുടെയെല്ലാം വില കൂടിയേക്കാം. പ്രീമിയം ഫീച്ചറുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ പിക്സല്‍ 11 പ്രോ മോഡലില്‍ റാമിന്റെ അളവ് കുറയ്ക്കാനും 100 ഡോളറോളം വില കൂട്ടാനും സാധ്യതയുണ്ട്.
വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ഗൂഗിള്‍ ഒരുക്കുന്നുണ്ട്. ട്രേഡ്-ഇന്‍ ഡീലുകള്‍, സ്‌പെഷ്യല്‍ പ്രമോഷനുകള്‍, ഗൂഗിള്‍ വണ്‍ പോലുള്ള ബണ്ടില്‍ഡ് ആനുകൂല്യങ്ങള്‍ എന്നിവയോടെയാകും പുതിയ പിക്സല്‍ ഫോണുകള്‍ വിപണിയിലെത്തുക.
പഠിക്കാം & സമ്പാദിക്കാം
Home