image

20 Dec 2023 4:38 PM IST

Technology

ട്രെയിന്‍ ട്രാക്കിംഗ് ഇനി ഗൂഗിള്‍ മാപ്പ്‌സിലും

MyFin Desk

train tracking now on google maps
X

Summary

  • ട്രെയിനിന്റെ ലൊക്കേഷന്‍, തത്സമയ സ്റ്റാറ്റസ്, പ്ലാറ്റ്‌ഫോം മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലുണ്ടാവും
  • ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാവുക
  • മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളത് എന്നറിയാന്‍ ഫീച്ചര്‍ സഹായിക്കും


ഇന്ത്യയിലെ യൂസര്‍മാര്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് ആറ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ' ബില്‍ഡിംഗ് ഫോര്‍ ഇന്ത്യ ' എന്ന ഇവന്റിലാണ് ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

ആറ് ഫീച്ചറുകളില്‍ ഒരെണ്ണം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ' ട്രെയിന്‍ ട്രാവല്‍ എന്‍ഹാന്‍സ്‌മെന്റ്‌സ് ' എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഇതില്‍ ' വേര്‍ ഈസ് മൈ ട്രെയിന്‍ ' എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പ്‌സില്‍ ഉടന്‍ കൂട്ടിച്ചേര്‍ക്കും. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളത് എന്നറിയാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ട്രെയിനിന്റെ ലൊക്കേഷന്‍, തത്സമയ സ്റ്റാറ്റസ്, പ്ലാറ്റ്‌ഫോം മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലുണ്ടാവും.

ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. പിന്നീട് ഐഒഎസില്‍ അവതരിപ്പിക്കും.

മറ്റൊരു ഫീച്ചറായ ഫ്യൂവല്‍ എഫീഷ്യന്റ് റൂട്ടിംഗില്‍ ഇന്ധനം ലാഭിക്കാനുള്ള മാര്‍ഗം ഗൂഗിള്‍ മാപ്പ്‌സില്‍ പറഞ്ഞു തരും. 2024 ജനുവരി മുതലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.