22 May 2024 5:19 AM GMT
Summary
- ഇന്ത്യയില്‍ നിര്‍മിച്ച ഫോണുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നാണു സൂചന
- പിക്‌സല്‍ ഫോണുകള്‍ പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നതിന് യോഗ്യരായവരെ കണ്ടെത്തുന്നതിനായി ഗൂഗിള്‍ ശ്രമം നടത്തിവരികയായിരുന്നു
- ഫോണിന്റെ നിര്‍മാണം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു
ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനായി ഡിക്‌സണ്‍ ടെക്‌നോളജീസിനെ ആല്‍ഫബെറ്റ് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്.
ഫോണിന്റെ നിര്‍മാണം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിര്‍മിച്ച ഫോണുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നാണു സൂചന.
ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകള്‍ പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നതിന് യോഗ്യരായവരെ കണ്ടെത്തുന്നതിനായി ഗൂഗിള്‍ ശ്രമം നടത്തിവരികയായിരുന്നു. ഏകദേശം ഒരു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കു ശേഷമാണു ഡിക്‌സണ്‍ ടെക്‌നോളജീസിനെ കണ്ടെത്തി കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.