image

17 Jan 2026 9:56 AM IST

Technology

Blocked Gambling Websites List : 242 ബെറ്റിംഗ് വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

MyFin Desk

Blocked Gambling Websites List : 242 ബെറ്റിംഗ് വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
X

Summary

7,800-ലധികം നിയമവിരുദ്ധ ബെറ്റിംഗ്, ചൂതാട്ട വെബ്‌സൈറ്റുകളാണ് ഇതുവരെ തിരിച്ചറിഞ്ഞ് നീക്കം ചെയ്തത്


രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബെറ്റിംഗ്, ഗാംബ്ലിംഗ് വെബ്‌സൈറ്റുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. ജനുവരി 16, വെള്ളിയാഴ്ച മാത്രം 242 ബെറ്റിംഗ് വെബ്‌സൈറ്റ് ലിങ്കുകളാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുവാക്കളെ ഇത്തരം ചതിക്കുഴികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഓൺലൈൻ ഗെയിമിംഗ് നിയമം പാസാക്കിയതിനുശേഷം ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കിരുന്നു. രാജ്യവ്യാപകമായി ഇതുവരെ 7,800-ലധികം നിയമവിരുദ്ധ ബെറ്റിംഗ്, ചൂതാട്ട വെബ്‌സൈറ്റുകളാണ് തിരിച്ചറിഞ്ഞ് നീക്കം ചെയ്തത് മാറ്റിയത്.

പണം വാഗ്ദാനം ചെയ്ത് യുവാക്കളെ ആകർഷിക്കുകയും അവരെ സാമ്പത്തികമായും സാമൂഹികമായും തകർക്കുകയും ചെയ്യുന്ന ഇത്തരം വെബ്‌സൈറ്റുകൾക്ക് തടയിടുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. അനധികൃത സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ വെബ്‌സൈറ്റുകൾക്കെതിരെ നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

ഭാവിയിലും ഇത്തരം നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ജാഗ്രത പുലർത്തുമെന്നും, ആവശ്യമെങ്കിൽ ഐടി നിയമപ്രകാരം കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധിക‍ൃതർ വ്യക്തമാക്കി.