image

2 Feb 2023 6:27 AM GMT

Technology

ഡിസംബറില്‍ ഇന്ത്യയില്‍ 36 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

MyFin Desk

ഡിസംബറില്‍ ഇന്ത്യയില്‍ 36 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
X

Summary

  • 37 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചത്.


ഡെല്‍ഹി: ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് 36.7 ലക്ഷം (36,77,000) വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇറക്കിയ അറിയിപ്പിലുണ്ട്.

37 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചത്. വാട്‌സാപ്പുമായി ബന്ധപ്പെട്ട് 1607 പരാതികളാണ് ലഭിച്ചതെന്നും ഇതില്‍ 166 പരാതികളില്‍ നടപടി എടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. നെഗറ്റീവ് ഫീഡ് ബാക്കുകള്‍ ലഭിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചുണ്ടെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

+91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉള്‍പ്പെടുന്നത്.