image

16 March 2023 7:01 AM GMT

Technology

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ മുന്നോട്ട്: ഊക്‌ല റിപ്പോര്‍ട്ട്

MyFin Desk

india ahead in internet speed ookla report
X

Summary

  • കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ശരാശരി ഡൗണ്‍ലോഡ് വേഗം 30.96 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 6.52 എംബിപിഎസുമാണ്.


മുംബൈ: ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുമായി ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ല. ഫെബ്രുവരിയില്‍ ലഭിച്ചത് രാജ്യത്ത് ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന വേഗതയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും വേഗതയുള്ള 70 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്.

ഇന്ത്യ 67ാം സ്ഥാനത്താണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ശരാശരി ഡൗണ്‍ലോഡ് വേഗം 30.96 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 6.52 എംബിപിഎസുമാണ്. ഇന്ത്യയിലെ ശരാശരി ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 50.87 എംബിപിഎസും അപ്ലോഡ് 49.02 എംബിപിഎസുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

5ജി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഇനിയും വര്‍ധിക്കും. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഉണര്‍വും ഇന്റര്‍നെറ്റ് സേവന മേഖലയ്ക്ക് കരുത്ത് പകരുന്നുണ്ട്.