2 May 2025 11:16 AM IST
Summary
- ഇന്ത്യയിലെ ഉല്‍പ്പാദനം ഐഫോണ്‍ വില ഏതാണ്ട് അതേപടി നിലനിര്‍ത്താന്‍ സഹായിക്കും
- യുഎസിലെ ഉല്‍പ്പാദനം 30 ശതമാനം ചെലവ് വര്‍ധിപ്പിക്കും
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പാദനത്തിന്റെ അവസാന ഘട്ടം മാറ്റുകയാണെങ്കില്‍ ആപ്പിളിന് ഐഫോണ്‍ വില ഏതാണ്ട് അതേപടി നിലനിര്‍ത്താന്‍ കഴിയുമെന്ന് ജെ പി മോര്‍ഗന്‍.
ഇന്ത്യയില്‍ അസംബിള്‍ ചെയ്താല്‍ ഐഫോണിന്റെ വില ഏകദേശം 2% മാത്രമേ കൂടുതലാകൂ എന്ന് ചെലവ് ചുരുക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. അതായത് 986 ഡോളറില്‍നിന്ന് വില 1008 ഡോളറായി ഉയരും.
അതേസമയം ഫോണുകള്‍ യുഎസില്‍ നിര്‍മ്മിക്കുകയായണെങ്കില്‍ വില 30 ശതമാനം വര്‍ധിക്കും. വില 1285 ഡോളറായി ഉയരും. അപ്പോള്‍ അതിനേക്കാള്‍ മികച്ചത് ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്നതാണെന്ന് മോര്‍ഗന്‍ വ്യക്തമാക്കി.
ക്യാമറ, സ്‌ക്രീന്‍, പ്രോസസര്‍, മെമ്മറി തുടങ്ങിയ ഐഫോണിന്റെ പ്രധാന ഘടകങ്ങള്‍ ഇന്ത്യയിലോ ചൈനയിലോ നിര്‍മ്മിച്ചതായാലും ഒരേ വിലയാണെന്ന് ജെ പി മോര്‍ഗന്റെ വിശകലനം പറയുന്നു. അസംബ്ലി വിലകള്‍ പോലും സമാനമാണ്. ഇന്ത്യയില്‍ വിതരണക്കാരുടെ ലാഭ മാര്‍ജിന്‍ അല്‍പ്പം കൂടുതലാണ് എന്നതാണ് വ്യത്യാസം. ചൈനയില്‍ ആറ് ശതമാനവും ഇന്ത്യയില്‍ എട്ട് ശതമാനവുമാണ്.
മൊത്തത്തിലുള്ള ചെലവില്‍ ചെറിയ വര്‍ധനവിന് പിന്നിലെ പ്രധാന കാരണം ഇതാണ്, പക്ഷേ ആപ്പിളിന് ഇപ്പോഴും 45% ലാഭ മാര്‍ജിന്‍ ലഭിക്കുന്നു.ഇതിന്റെ അര്‍ത്ഥം ആപ്പിളിന് ഐഫോണ്‍ വില വളരെയധികം വര്‍ധിപ്പിക്കാതെ തന്നെ കൂടുതല്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ കഴിയും എന്നാണ്.
അടുത്തിടെ പുറത്തിറങ്ങിയ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2026 ആകുമ്പോഴേക്കും യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ചൈനയുമായി ബന്ധപ്പെട്ട സാധ്യമായ വ്യാപാര പ്രശ്നങ്ങളും ഉയര്‍ന്ന നികുതികളും ഒഴിവാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതിനാലാകാം ഇത്.
ഇന്ത്യയില്‍ ഉല്‍പ്പാദനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ അതിന്റെ നിര്‍മ്മാണ പങ്കാളികളായ ടാറ്റ, ഫോക്സ്‌കോണ്‍ എന്നിവയുമായി 'അടിയന്തര ചര്‍ച്ചകള്‍' നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍, ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് 2 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് ഒരു പുതിയ പ്രതിമാസ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഐഫോണുകള്‍ നിര്‍മ്മിക്കുന്നതിന് ചൈനയേക്കാള്‍ 5-10% കൂടുതല്‍ ചിലവ് വരുമെങ്കിലും. യുഎസ് താരിഫുകള്‍ കുറയ്ക്കുന്നതിലൂടെയും അപകടസാധ്യത കുറയ്ക്കുന്നതിലൂടെയും ലഭിക്കുന്ന ലാഭം ആപ്പിളിന് ഉപഭോക്താക്കള്‍ക്ക് വില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
