image

19 Feb 2026 3:39 PM IST

Technology

ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5G ഇന്ത്യയില്‍ പുറത്തിറങ്ങി

MyFin Desk

infinix note edge 5g launched in india
X

Summary

മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്


ഇന്‍ഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5G ഇന്ത്യയില്‍ പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡ് 16 അധിഷ്ഠിതമായ XOS 16 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് മിഡ്‌റേഞ്ച് വിഭാഗത്തിലെത്തുള്ള ഫോണിന്റെ പ്രധാന ആകര്‍ഷണം.

3D കര്‍വ്ഡ് 1.5 k അമോള്‍ഡ് ഡിസ്‌പ്ലേ, 6500 mAh ബാറ്ററി, മനോഹരമായ ഡിസൈന്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. സാങ്കേതിക മികവിന്റെ കാര്യത്തിലും ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5G ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം നല്‍കിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7100 ചിപ്സെറ്റ് കരുത്തുപകരുന്ന ഫോണില്‍ 8ഏആ വരെ റാമും 256ഏആ വരെ സ്റ്റോറേജും ലഭ്യമാണ്. 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും സെല്‍ഫികള്‍ക്കായി 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.

മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 6GB+128 GB മോഡലിന് 21,999 രൂപയും 8GB+128 GB മോഡലിന് 23,999 രൂപയുമാണ്. ഫോണിന്റെ വില്‍പ്പന ഈ മാസം 25 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ഇന്‍ഫിനിക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ആരംഭിക്കും.