image

30 Sept 2025 2:56 PM IST

Technology

ഇന്‍സ്റ്റഗ്രാം പുത്തന്‍ ലുക്കിലേക്ക്

MyFin Desk

ഇന്‍സ്റ്റഗ്രാം പുത്തന്‍ ലുക്കിലേക്ക്
X

Summary

ആപ്പ് തുറന്നാല്‍ ഹോം ഫീഡിന് പകരം ആദ്യം കാണുക റീലുകള്‍


ഇന്‍സ്റ്റഗ്രാം പുത്തന്‍ ലുക്കിലേക്ക്. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഹോം ഫീഡിന് പകരം ആദ്യം കാണുക റീലുകള്‍. ഡിഎം ഫീച്ചറിലും മാറ്റം വരുത്തും. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട് അപ്‌ഡേറ്റ്.

ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജ് (ഡിഎം) കൂടുതല്‍ എളുപ്പം ആക്‌സസ് ലഭിക്കുന്ന രീതിയില്‍ ഡിസൈനില്‍ കാതലായ മാറ്റവും ഇന്‍സ്റ്റഗ്രാം വരുത്തുന്നുണ്ട്. ഐപാഡുകളില്‍ പരീക്ഷിച്ച ശേഷം ഇന്ത്യയില്‍ റീല്‍സ്-ഫസ്റ്റ് ലേഔട്ട് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വ്യാപകമായി എല്ലാ ഇന്‍സ്റ്റ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് റീല്‍സ്-ഫസ്റ്റ് ലേഔട്ടിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. നിലവില്‍ ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ എല്ലാത്തരം പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന ഹോം ഫീഡിലേക്കാണ് യൂസര്‍മാര്‍ നേരിട്ട് എത്തുന്നത്. എന്നാല്‍ പുത്തന്‍ അപ്‌ഡേറ്റില്‍ റീല്‍സ് സെക്ഷനാണ് ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുക.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സും ഡിഎമ്മുമാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് എന്നത് പരിഗണിച്ചാണ് ഈ ഡിസൈന്‍ മാറ്റമെന്ന് ഇന്‍സ്റ്റ അധികൃതര്‍ വ്യക്തമാക്കി. ഫോളോയിംഗ് ടാബ് എന്നൊരു സെക്ഷന്‍ ഇന്‍സ്റ്റഗ്രാമിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. നിങ്ങള്‍ ഫോളോ ചെയ്യുന്നവരില്‍ നിന്നും നിങ്ങളെ ഫോളോ ചെയ്യുന്നവരില്‍ നിന്നുമുള്ള പോസ്റ്റുകള്‍ എളുപ്പത്തില്‍ കാണുംവിധമാണ് ഫോളോയിംഗ് ടാബ് ക്രമീകരിച്ചിരിക്കുന്നത്.