13 Dec 2025 3:11 PM IST
Summary
ഉപയോക്താവിന്റെ ഫീഡുകളില്‍ കാണാന്‍ താല്‍പര്യമുള്ള കണ്ടൻറ് മാത്രം തിരഞ്ഞെടുക്കാനുള്ള ഫീച്ചറാണിത്
ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിങ്ങള്‍ക്ക് എന്ത് കാണണമെന്ന് തീരുമാനിക്കാന്‍ സാധിക്കുന്ന 'യുവര്‍ അല്‍ഗോരിതം' ടാബാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ഫീഡുകളില്‍ ഏത് കണ്ടന്റുകളാണോ അവര്‍ക്ക് കാണാന്‍ താല്‍പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.
കാണാന്‍ താല്‍പര്യപ്പെടുന്ന തരത്തിലുള്ള റീലുകള്‍ തെരഞ്ഞെടുക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. താല്‍പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും താല്‍പര്യമില്ലാത്തവ വേണ്ടെന്ന് വയ്ക്കാനും സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് പ്രൊഫൈലിന് മുകളില്‍ വലതു വശത്തായി പുതിയ 'യുവര്‍ അല്‍ഗോരിതം' ടാബ് കാണാന്‍ സാധിക്കും. അതില്‍ അവര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള റീലുകളുടെ വിവിധ വിഷയങ്ങള്‍ കാണാനും കഴിയുമെന്നും അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.
യുഎസിലാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. താമസിയാതെ ആഗോളതലത്തില്‍ ഇത് വ്യാപിപ്പിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
