image

11 May 2026 4:41 PM IST

Technology

ഐഫോൺ 17 തകർപ്പൻ വിലക്കിഴിവ് , ഗംഭീര ഡീൽ

MyFin Desk

ഐഫോൺ 17 തകർപ്പൻ വിലക്കിഴിവ് , ഗംഭീര ഡീൽ
X

Summary

തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾക്ക് 57300 രൂപ വരെയാണ് കിഴിവ്. ഐഫോൺ 17 , ഐഫോൺ 17 പ്രോ മോഡലുകൾക്ക് തകർപ്പൻ ഓഫർ.


ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾക്ക് തകർപ്പൻ വിലക്കിഴിവ്. ഫ്ലിപ്കാർട്ടിൻ്റെ പ്രത്യേക വിൽപ്പനയുടെ ഭാഗമായാണ് ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സിന് കിഴിവ് നൽകിയിരിക്കുന്നത്. 11 ശതമാനം വരെയാണ് കിഴിവ്. ഐഫോൺ 17 പ്രോ സീരീസ് മോഡലുകൾ ഉൾപ്പെടെയുള്ള വിവിധ മോഡലുകൾക്ക് തകർപ്പൻ കിഴിവാണ് കമ്പനി നൽകുന്നത്. കിഴിവുകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കാം.

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലാണ് 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവ. ഒട്ടേറെ പുതിയ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്ന മോഡൽ ആപ്പിളിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. 11% വരെ ഡിസ്കൗണ്ടിൽ ഇപ്പോൾ ഫോൺ വാങ്ങാൻ ആകും. ഐഫോൺ 17 പ്രോ സീരീസ് 256 ജിബി വേരിയന്റിന്1,34,900 രൂപയാണ് വില. ഫ്ലിപ്കാർട്ടിലൂടെ ഇപ്പോൾ 1,19,900 രൂപയ്ക്ക് ഫോൺ ലഭിക്കും.

ഐഫോൺ 17 പ്രോ മാക്സ് സ്റ്റോക്കില്ല

256 ജിബി സ്റ്റോറേജ് വേരിയന്റുള്ള ഐഫോൺ 17 പ്രോ മാക്സ് ഇതിനകം ഫ്ലിപ്കാർട്ടിൽ വിറ്റുതീർന്നു. എന്നിരുന്നാലും, 512 ജിബി മോഡലിനേക്കാൾ ഉയർന്ന സ്റ്റോറേജ് വേരിയന്റ് ഓപ്ഷൻ തിരയുന്നവർക്ക് 1,69,900 രൂപയുടെ ഫോൺ 1,54,900 രൂപയ്ക്ക് വാങ്ങാം. ഇത് കൂടാതെ ഫ്ലിപ്കാർട്ട് ആക്സിസ് കാ‍ർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,500 രൂപ കിഴിവും ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ് ഉപയോ​ഗിച്ച് വാങ്ങുന്നവ‍ർക്ക് 4,000 രൂപ വരെ കിഴിവും ലഭിക്കും.

ഫ്ലിപ്കാർട്ട് ആക്സിസ് കാർഡ് ഉപയോഗിച്ച് എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. തിരഞ്ഞെടുത്ത ഐഫോൺ മോഡലുകളിൽ 57,300 രൂപ വരെ പരമാവധി കിഴിവ് ലഭ്യമാണ്. 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 17 പ്രോ മോഡലിനുള്ളത്. പ്രോ മാക്സ് മോഡലിനുള്ളത് 6.9 ഇഞ്ച് ഡിസ്‌പ്ലേയും. പ്രോ മോഡലിനെ അപേക്ഷിച്ച് പ്രോ മാക്സിന് ഉയ‍ർന്ന ബാറ്ററി ലൈഫാണുള്ളത്.