image

11 March 2026 10:53 AM IST

Technology

iPhone India’s Top Export Product: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ഐഫോൺ

MyFin Desk

iPhone India’s Top Export Product: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ഐഫോൺ
X

Summary

2025-ൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്തു; സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 47% വളർച്ച


ഇന്ത്യയിൽ നിന്ന് 2025-ൽ ഏറ്റവും കൂടുതൽ മൂല്യത്തിൽ കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ആപ്പിളിന്റെ ഐഫോൺ മാറി. വിവിധ ഫാക്ടറികളിൽ നിന്നായി ഏകദേശം 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് അയച്ചത്.

കഴിഞ്ഞ വർഷം ഇന്ത്യയുടെ മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതി 30.13 ബില്യൺ ഡോളറായിരുന്നു. ഇതിൽ 76 ശതമാനവും ആപ്പിളിന്റെ ഐഫോണുകളാണ്. 2024-നെ അപേക്ഷിച്ച് സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ആപ്പിളിന്റെ കയറ്റുമതി 11.5 ബില്യൺ ഡോളർ മാത്രമായിരുന്നു.

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 16.34 ബില്യൺ ഡോളർ മൂല്യമുള്ള ഡീസൽ ഇന്ധനമാണ് മൂന്നാം സ്ഥാനത്ത്.അതേസമയം, ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോൺ ഇറക്കുമതിക്ക് യുഎസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന ‘ഫെന്റനിൽ താരിഫ്’ നീക്കം ചെയ്താൽ, 2026-ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയുടെ വളർച്ചയ്ക്ക് തിരിച്ചടിയാകാമെന്നാണ് വിലയിരുത്തൽ.

കയറ്റുമതി വർധിക്കാൻ കാരണം ഇതാണ്

ഇന്ത്യയിൽ ഐഫോൺ കയറ്റുമതി വർധിക്കാൻ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് കാരണമായത്. കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ ) പദ്ധതി, ടാറ്റ ഗ്രൂപ്പ് പോലുള്ള ഇന്ത്യൻ കമ്പനികൾ നിർമാണത്തിന് പിന്തുണ നൽകിയത്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക നികുതി എന്നിവയാണ് ഗുണമായത്.

നിലവിൽ ആപ്പിളിനായി ഇന്ത്യയിൽ അഞ്ച് ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഇതിൽ മൂന്ന് ഫാക്ടറികൾ ടാറ്റ ഗ്രൂപ്പും രണ്ട് ഫാക്ടറികൾ ഫോക്സ്കോണും കരാറടിസ്ഥാനത്തിൽ നടത്തുകയാണ്.