21 July 2026 3:41 PM IST
വിസ്മയമായി കിമി കെ3; ജനപ്രീതി കത്തിക്കയറി, പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെച്ച് മൂണ്‍ഷോട്ട്
MyFin Desk
Summary
ലളിതമായ ചാറ്റ്‌ബോട്ടുകള്‍ക്ക് അപ്പുറം, മനുഷ്യന്റെ വലിയ ഇടപെടലുകള്‍ ഇല്ലാതെ തന്നെ സങ്കീര്‍ണ്ണമായ കോഡിംഗ്, ഗവേഷണങ്ങള്‍, സാമ്പത്തിക വിശകലനങ്ങള്‍, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ജോലികള്‍ സ്വയം ചെയ്യാന്‍ ഈ എഐ അസിസ്റ്റന്റിന് സാധിക്കും
ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട്-അപ്പായ മൂണ്‍ഷോട്ടിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് എഐ മോഡലായ കിമി കെ3 എഐ ലോകത്ത് തരംഗം സൃഷ്ടിക്കുന്നു. അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം തന്നെ പ്രതീക്ഷിച്ചതിലും കവിഞ്ഞ ജനപ്രീതി ലഭിച്ചതിനെ തുടര്‍ന്ന്, കമ്പനിക്ക് താല്‍ക്കാലികമായി പുതിയ പെയ്ഡ് സബ്സ്‌ക്രൈബര്‍മാരെ സ്വീകരിക്കുന്നത് നിര്‍ത്തേണ്ടി വന്നു. നിലവിലുള്ള വരിക്കാരുടെ സേവനം തടസ്സമില്ലാതെ തുടരുന്നതിനാണ് ഈ മുന്‍കരുതലെന്നും, കമ്പ്യൂട്ടിംഗ് ശേഷി വര്‍ദ്ധിക്കുന്ന മുറയ്ക്ക് പുതിയ അംഗത്വങ്ങള്‍ ബാച്ചുകളായി വീണ്ടും തുറക്കുമെന്നും കമ്പനി അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂണ്‍ഷോട്ട് തങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ ഘടനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ അംഗത്വങ്ങളെ കിമി മെമ്പര്‍ഷിപ്പ് (വെബ്, ആപ്പ്, വര്‍ക്ക് എന്നിവയ്ക്കായി), കിമി കോഡ് മെമ്പര്‍ഷിപ്പ് (കോഡിംഗ് വര്‍ക്ക്ഫ്‌ലോകള്‍ക്കായി) എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായി വിഭജിക്കും. ഈ മാറ്റം എഐ പ്രോസസ്സിംഗ് കൂടുതല്‍ കൃത്യതയോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഇന്നുവരെയുള്ളതില്‍വെച്ച് ഏറ്റവും കരുത്തുറ്റ മൂണ്‍ഷോട്ട് മോഡലാണ് കിമി കെ3. ലളിതമായ ചാറ്റ്‌ബോട്ടുകള്‍ക്ക് അപ്പുറം, മനുഷ്യന്റെ വലിയ ഇടപെടലുകള്‍ ഇല്ലാതെ തന്നെ സങ്കീര്‍ണ്ണമായ കോഡിംഗ്, ഗവേഷണങ്ങള്‍, സാമ്പത്തിക വിശകലനങ്ങള്‍, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ജോലികള്‍ സ്വയം ചെയ്യാന്‍ ഈ എഐ അസിസ്റ്റന്റിന് സാധിക്കും.
ഷാങ്ഹായില്‍ നടന്ന വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട കിമി കെ3, ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ യു.എസ് കമ്പനികളുടെ മുന്‍നിര മോഡലുകള്‍ക്ക് കടുത്ത മത്സരമാണ് ഉയര്‍ത്തുന്നത്. പല ബെഞ്ച്മാര്‍ക്കുകളിലും മുന്‍നിര സിസ്റ്റങ്ങളോട് കിടപിടിക്കാന്‍ ഇതിനായിട്ടുണ്ട്. കൂടാതെ, ഡെവലപ്പര്‍മാര്‍ക്ക് സ്വന്തമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനായി ജൂലൈ 27-ഓടെ ഇതിന്റെ ഓപ്പണ്‍ സോഴ്സ് മോഡല്‍ വെയ്റ്റുകള്‍ പുറത്തിറക്കാനും മൂണ്‍ഷോട്ട് പദ്ധതിയിടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
