image

10 Dec 2022 10:36 AM GMT

Technology

ആഡംബര ഹോട്ടലുകൾക്ക് ഭീഷണിയായി ഇനി മീറ്റിംഗുകൾ ബഹിരാകാശത്ത്

MyFin Bureau

space
X

Summary

  • ആഡംബര ഹോട്ടലുകളിലും മറ്റും നടക്കുന്ന മീറ്റിംഗുകൾ ഇനി മുതൽ ബഹിരാകാശത്തു നടത്തിയാലോ?
  • കരയും കടലും ആകാശവുമെല്ലാം കീഴടക്കിയ മനുഷ്യരുടെ കണ്ടുപിടിത്തങ്ങൾ ബഹിരാകാശവും കാൽചുവട്ടിലാക്കാനുള്ള ശ്രമത്തിലാണ്.


മനുഷ്യന്റെ വാസയോഗ്യം ഭൂമിയിൽ ചുരുങ്ങുന്നുവെങ്കിലും അവന്റെ ചിന്തകളും ആഗ്രഹങ്ങളും ഇവിടെ ഒതുങ്ങുന്നില്ല. കരയും കടലും ആകാശവുമെല്ലാം കീഴടക്കിയ മനുഷ്യരുടെ കണ്ടുപിടിത്തങ്ങൾ ബഹിരാകാശവും കാൽചുവട്ടിലാക്കാനുള്ള ശ്രമത്തിലാണ്.

ആഡംബര ഹോട്ടലുകളിലും മറ്റും നടക്കുന്ന മീറ്റിംഗുകൾ ഇനി മുതൽ ബഹിരാകാശത്തു നടത്തിയാലോ? ലോകം മുഴുവൻ ചുറ്റി കാണാൻ ആഗ്രഹമുള്ളവരുടെ സ്വപ്നങ്ങളിൽ ബഹിരാകാശവും ഉൾപെട്ടാലോ?

ബഹിരാകാശവും അതിന്റെ അനന്ത സാധ്യതകളും ഇനി മുതൽ വിദൂരമല്ല എന്നാണ് പ്രശസ്ത റോക്കറ്റ്റ് ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥ് പറയുന്നത്.

ലോകത്തിനു പുറത്തുള്ള അനുഭവങ്ങളെ നിത്യ ജീവിതത്തിൽ ഉൾകൊള്ളിക്കാനുള്ള തലത്തിലേക്ക് ശാസ്ത്ര ലോകം വളർന്നു കഴിഞ്ഞു. ബഹിരാകാശത്തു ടൂറിസം പ്രചാരമാകുന്നത് പോലെ ഭാവിയിൽ ബഹിരാകാശ നിലയങ്ങളിൽ കോൺഫെറെൻസ് മീറ്റിംഗുകൾ നടത്തുന്നതിനും, വാണിജ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുമുള്ള പദ്ധതിയിലാണ് ഐഎസ് ആർ ഒ.

ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്റർ-ഏജൻസി സ്‌പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയിലെ അംഗമാണ് Iഐഎസ്ആർഒ.

ഇന്ത്യൻ ഉപഗ്രഹങ്ങൾക്കു നേരെയുള്ള അപകടങ്ങൾ കണ്ടെത്താനും അതിനെ തടയാനും ലക്ഷ്യമിട്ട് വികസിപ്പിച്ച നേത്ര (നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്‌ജക്റ്റ് ട്രാക്കിംഗ് ആൻഡ് അനാലിസിസ്; NETRA) പദ്ധതിയിൽ പ്രവർത്തിക്കുന്ന ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ മിഷന്റെ ഭാഗമായ നന്ദിനി ഹരിനാഥ് ബിർള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയത്തിൽ സ്‌കൂൾ വിദ്യാർത്ഥികളെയും ബഹിരാകാശ പ്രേമികളെയും മാധ്യമപ്രവർത്തകരെയും അഭിസംബോധന ചെയ്യവെയാണ്‌ ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിനായുള്ള ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി പല സ്വകാര്യ കമ്പനികളുമായി ഐഎസ് ആർഒ ചർച്ചകൾ നടത്തുന്നുണ്ടെന്നും കൂടുതൽ ആളുകൾ എത്തുന്നതിനു ഇത് പ്രചോദനമാകുമെന്നും ഹരിനാഥ്‌ പറഞ്ഞു.

ബഹിരാകാശ ശാസ്ത്രം ജനകീയമാക്കാൻ ക്യാമ്പുകൾ നടത്തണമെന്നും, വിദ്യാർത്ഥികൾക്കിടയിൽ ആസ്ട്രോ ഫിസിക്സ് ഒരു വിഷയമെന്ന നിലയിൽ പ്രചാരം നൽകണമെന്നും ഐഎസ്ആർഒ യിലെ മുൻ സയന്റിസ്റ് ആയിരുന്ന എസ് സീത വ്യക്തമാക്കി.