image

19 Sep 2023 5:03 AM GMT

Technology

വൺ പ്ലസ് നോർഡ് 3 : മികച്ച മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണ്‍

Karthika Ravindran

Premium OnePlus experience in midrange smartphone
X

Summary

മനോഹരവും ആധുനികവുമായ രൂപകല്പനയാണ് വൺ പ്ലസ് നോർഡ് 3 സ്മാർട്ട്‌ഫോണിന്‍റേത്


രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം ജൂലൈയിൽ വിപണിയിൽ ഇറങ്ങിയ വൺ പ്ലസ് നോർഡ് 3 സ്മാർട്ഫോൺ താരതമ്യേന മികച്ച വില്പന കാഴ്ച്ച വെച്ച ഒരു ഫോൺ ആകുന്നു. വൺ പ്ലസ് നോർഡ് 2 യുടെ പിൻഗാമിയാണ് വൺ പ്ലസ് നോർഡ് 3 കൂടാതെ ഇത് മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നായാണ് കണക്കാക്കുന്നത്. മികച്ച പ്രകടനം, മെച്ചപ്പെട്ട ക്യാമറകൾ, മികച്ച ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല വളരെ മികച്ച വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

വൺ പ്ലസ് നോർഡ് 3 ഫീച്ചറുകൾ

സ്മൂത്ത് സ്ക്രോളിങ് അനുഭവം നൽകുന്ന 6.74-ഇഞ്ച് സൂപ്പർ ഫ്‌ളൂയിഡ് അമോലെഡ് പാനൽ, എച്ച് ഡി വീഡിയോസ് ആസ്വദിച്ചു കാണാൻ അവസരം നൽകുന്ന ക്രിസ്പ് കളർ എ ച്ച് ഡി ആർ 10+ സെർട്ടിഫൈഡ് ഡിസ്പ്ലേ സ്ക്രീൻ, ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് നിരക്കും ഉണ്ട്. ഒരു ദിവസത്തെ ഉപയോഗത്തിന് സുഖമായി നീണ്ടുനിൽക്കുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട് ചെയ്യുന്ന 5000 എം എച്ച് ബാറ്ററി, മികച്ച ഗെയിമിംഗ് വീഡിയോ അനുഭവം നൽകുന്ന ഇരട്ട സ്‌പീക്കർ, മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രോസസറും, 16 ജി ബി വരെ റാമും 256 ജി ബി വരെ സ്റ്റോറേജും ആണ് എടുത്ത് പറയേണ്ട സവിശേഷതകള്‍.

മനോഹരമായ ഡിസൈൻ

മനോഹരവും ആധുനികവുമായ രൂപകല്പനയാണ് വൺ പ്ലസ് നോർഡ് 3 സ്മാർട്ട്‌ഫോണിന്‍റേത്. മുൻവശത്ത്, നേർത്ത ബെസലുകളുള്ള വലിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, പിൻഭാഗം ഗ്ലാസ്സിൽ നിർമ്മിച്ചിരിക്കുന്നു. പുറകുവശത്ത്, മൂന്ന് ക്യാമറകൾ ഉൾക്കൊള്ളുന്ന ക്യാമറ മൊഡ്യൂളുണ്ട്. മിസ്റ്റി ഗ്രീൻ, ടംപേസ്റ് ഗ്രേ എന്നീ നിറങ്ങളിൽ വരുന്നു.

മികച്ച പ്രകടനം

ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രോസസ്സറാണ് ഈ ഫോണിന്റെ പ്രേത്യേകത. ഇത് ഫോണിനു വേഗം നല്കുന്നു. അതുകൊണ്ടുതന്നെ പ്രതികരണവും വേഗത്തിലാണ്. എല്ലാ തരത്തിലുള്ള ഗെയിമുകളും, ആപ്പുകളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. വെറും 15 മിനിറ്റ് കൊണ്ട് ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്നു.

ക്യാമറ

മൂന്ന് ക്യാമറകളടങ്ങിയ മൊഡ്യൂൾ പിൻവശത്തു നൽകിയിരിക്കുന്നു. രാത്രിയിലും മികച്ച ചിത്രങ്ങളും വീഡിയോകളും എടുക്കുവാൻ സഹായിക്കുന്ന 50 എം പി മുഖ്യ ക്യാമറ, 8 എം പി, അൾട്രാവൈഡ് ക്യാമറ, 2 എം പി മാക്രോ ക്യാമറയാണ് മൊഡ്യൂളിലുള്ളത്. മുൻഭാഗത്ത് 32 എം പി സിംഗിൾ സെൽഫി ക്യാമറയുമുണ്ട്. ഓട്ടോഫോക്കസ് നൽകുന്ന റിയർ ക്യാമറ സെറ്റപ്പ് , ഫോണിന് നല്കിയിരിക്കുന്നു. കൂടാതെ അൾട്രാ വൈഡ് ക്യാമറയും, മാക്രോ ക്യാമറയും ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്ത തരത്തിലുള്ള ഷോട്ടുകൾ എടുക്കാം.

വിലയ്ക്കുള്ള മൂല്യം

വൺ പ്ലസ് നോർഡ് 3 ന്റെ 8 ജി ബി റാം + 128 ജി ബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയും. 16 ജി ബി റാം + 256 ജി ബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയുമാണ് വില. ഗാലക്സി എ 54 5G , പോകോ എഫ് 5, മോട്ടറോള എഡ്ജ് 40 എന്നിവയാണ് വൺ പ്ലസ് നോർഡ് 3 ന്റെ എതിരാളികള്‍.

സവിശേഷതകൾ

ദിവസേനയുള്ള മൾട്ടി ടാസ്കുകൾക്ക് യോജിച്ചത്. മികച്ച ഗെയിമിംഗ് എക്സ്സ്‌പീരിയൻസ്. ലാഗിങ് കൂടാതെ ആപ്പുകൾ ഉപയോഗിക്കാം. മനോഹരമായ ഡിസൈൻ, സ്മൂത്ത് ഡിസ്പ്ലേ സ്ക്രോളിങ് എന്നിവയാണ് എടുത്ത് പറയാനുള്ള മറ്റ സവിശേഷതകൾ.

കുറവുകൾ

വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നില്ല, എക്സ്പാൻഡബിൾ മെമ്മറി കാർഡ് സ്ലോട്ട് ഇല്ല, വാട്ടർ-റെസിസ്റ്റന്റ് റേറ്റിംഗ് കുറവ് എന്നിവയാണ് പോരായ്മകൾ.