image

27 Oct 2026 3:02 PM IST

Technology

ഒറ്റ ചാര്‍ജില്‍ രണ്ടുദിവസം! കിടിലന്‍ പ്രത്യേകതകളുമായി മോട്ടറോള എഡ്ജ് 70 നിയോ

MyFin Desk

ഒറ്റ ചാര്‍ജില്‍ രണ്ടുദിവസം! കിടിലന്‍  പ്രത്യേകതകളുമായി മോട്ടറോള എഡ്ജ് 70 നിയോ
X

Summary

ആന്‍ഡ്രോയിഡ് 16-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഈ ഫോണിന് നാല് പ്രധാന ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും


മോട്ടറോള ആരാധകര്‍ക്ക് അടിപൊളി വാര്‍ത്ത. കമ്പനിയുടെ പുതിയ മിഡ്-റേഞ്ച് ഫോണായ മോട്ടറോള എഡ്ജ് 70 നിയോ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് 7000mAh ബാറ്ററിയും 144Hz വേഗതയേറിയ ഡിസ്‌പ്ലേയുമാണ്. ചാര്‍ജ് തീരുമെന്ന പേടി ഇനി വേണ്ട, ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാം.

ഫോണിന് 1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടാകും, ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സലിന്റെ മികച്ച പ്രധാന ക്യാമറയും 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോട്ടോ പ്രേമികള്‍ക്ക് ഇഷ്ടപ്പെടും. ആന്‍ഡ്രോയിഡ് 16-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഈ ഫോണിന് നാല് പ്രധാന ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

45W ഫാസ്റ്റ് ചാര്‍ജിംഗ്, IP64 റേറ്റിംഗ്, 8.49എംഎം കനം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. മൗണ്ടന്‍ വ്യൂ, മില്‍ക്കി ബ്ലൂ, സേജ്, ഗ്രേ ലിലാക്ക് എന്നീ നാല് കിടിലന്‍ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. 6ജിബി/8ജിബി റാം ഓപ്ഷനുകളും 128ജിബി/256ജിബി സ്റ്റോറേജും ഉണ്ടാകും.

എഡ്ജ് 60 നിയോയെക്കാള്‍ വലിയ സ്‌ക്രീനും വലിയ ബാറ്ററിയുമായാണ് പുതിയ മോഡല്‍ വരുന്നത്. വിലയും ലോഞ്ച് തീയതിയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളില്‍ ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായി. മിഡ്-റേഞ്ച് വിലയില്‍ കിടിലന്‍ ഫീച്ചറുകള്‍ വേണമെന്നുള്ളവര്‍ക്ക് ഇത് ബെസ്റ്റ് ചോയ്‌സ് ആകും. കൃത്യമായ ലോഞ്ച് തീയതി, വില, പൂര്‍ണ്ണമായ ഔദ്യോഗിക സവിശേഷതകള്‍ എന്നിവ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.