image

13 March 2023 11:42 AM GMT

Technology

വീഡിയോ തയാറാക്കി തരാനും ചാറ്റ് ജിപിറ്റി, രണ്ടും കല്‍പിച്ച് ഓപ്പണ്‍ എഐ

MyFin Desk

chat gpt will also prepare the video open ai
X

Summary

  • നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.


ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നതോടെ എഐ ചാറ്റ്‌ബോട്ട് രംഗത്ത് മത്സരം കടുത്തേക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ വരെ നിര്‍മ്മിച്ച് തരുന്ന വേര്‍ഷനാകും ഇതെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഓപ്പണ്‍ എഐ ചാറ്റ്ബോട്ട് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം സമാനമായ ടെക്നോളജിയില്‍ എതിരാളി സോഫ്റ്റ് വെയര്‍ ഗൂഗിള്‍ ഇറക്കിയിരുന്നു. ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിന് ബാര്‍ഡ് എന്നാണ് പേര്. നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്ബോട്ട് എന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ചാറ്റ് ജിപിറ്റി പ്ലാറ്റ്ഫോമിന്റെ സേവനം ലഭ്യമാകുക. ചാറ്റ് ജിപിറ്റിയുടെ പുത്തന്‍ അപ്ഡേറ്റായ ജിപിറ്റി-4 ല്‍ കൂടുതല്‍ ഫീച്ചേഴ്സ് ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ആദ്യം പ്രതികരണം വന്നിരുന്നില്ല. ആപ്പ് ഇറക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പേയ്ഡ് വേര്‍ഷന്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി തയാറാക്കിയിരിക്കുന്നത്.