5 Jan 2026 1:58 PM IST
Nisan Magnite SUV:നിസാന്‍ മാഗ്നൈറ്റ് എസ്‌യുവിക്ക് ഇന്ത്യയില്‍ 1.20 ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു
MyFin Desk
Summary
ഉപഭോക്താക്കള്‍ക്ക് ആറ് ലക്ഷം രൂപ വിലയുള്ള എസ്‌യുവി കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം
ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്റെ മാഗ്‌നൈറ്റ് എസ്യുവിക്ക് പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. അടുത്തിടെ മാഗ്നെറ്റിന്റെ വില മൂന്ന് ശതമാനം കൂടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി ഗണ്യമായ കിഴിവോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. ജനുവരി 22 ന് മുമ്പ് മാഗ്‌നൈറ്റ് വാങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് 1.20 ലക്ഷം വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. നിസാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോള്‍ മാഗ്‌നൈറ്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 5.61 ലക്ഷം രൂപ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മൂന്ന് ശതമാനം വില വര്‍ദ്ധനവ് നടപ്പിലാക്കുകയാണെങ്കില്‍, എസ്യുവിയുടെ വില 5.78 ലക്ഷം മുതല്‍ ആരംഭിക്കും. ഈ വര്‍ദ്ധനവ് എല്ലാ വകഭേദങ്ങള്‍ക്കും ബാധകമാകും.
സവിശേഷതകള്‍
കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ റെനോ കിഗര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, കിയ സോനെറ്റ് എന്നിവയോടാണ് മാഗ്‌നൈറ്റ് മത്സരിക്കുന്നത്. ടാറ്റ പഞ്ചിനെപ്പോലെ, നിസാന്‍ മാഗ്‌നൈറ്റിനും ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഉണ്ട്. ബജറ്റില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നാണിത്. സുരക്ഷയ്ക്കായി, മാഗ്‌നൈറ്റില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി എന്നിവ ഉള്‍പ്പെടുന്നു. മികച്ച ക്യാബിന്‍ സ്പേസ്, 336 ലിറ്റര്‍ ബൂട്ട്, മികച്ച ഡിസൈന്‍ എന്നിവയാണ് മാഗ്നെറ്റിന്റെ സവിശേഷതകള്‍.
പഠിക്കാം & സമ്പാദിക്കാം
Home
