image

12 Jan 2026 9:45 PM IST

Technology

കൂടുതല്‍ മികവോടെ പുതിയ മോഡലുകളുമായി നതിങ്

MyFin Desk

കൂടുതല്‍ മികവോടെ പുതിയ മോഡലുകളുമായി നതിങ്
X

Summary

പ്രീമിയം ഡിസൈനും ശക്തമായ സവിശേഷതകളും ആകര്‍ഷകമായ വിലയും ചേര്‍ന്നതാണ് ഫോണ്‍ 4എ സീരീസ്


ബ്രിട്ടീഷ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ നതിങ് പുതിയ ഫോണ്‍ 4എ സീരീസ് ഉടന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. മിഡ്-റേഞ്ച് വിഭാഗത്തില്‍ പ്രോ, സ്റ്റാന്‍ഡേര്‍ഡ് മോഡലുകളുമായി ശക്തമായ മത്സരം സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രീമിയം ഡിസൈനും ശക്തമായ സവിശേഷതകളും ആകര്‍ഷകമായ വിലയും ചേര്‍ന്നതാണ് ഫോണ്‍ 4എ സീരീസ്.

നതിങിന്റെ സിഗ്‌നേച്ചര്‍ ആയ ട്രാന്‍സ്‌പെരന്റ് ഡിസൈന്‍ പുതിയ 4എ സീരീസിലും തുടരാനാണ് സാധ്യത. കറുപ്പ്, നീല, പിങ്ക്, വെള്ള എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാ നിറങ്ങളും രണ്ട് മോഡലുകള്‍ക്കും ലഭ്യമാകുമോ, ചില നിറങ്ങള്‍ പ്രോ വേരിയന്റിലേക്ക് മാത്രമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഫോണ്‍ 4എ പ്രോ വലിയ AMOLED ഡിസ്പ്ലേയോടെയാണ് എത്തുക എന്നാണ് സൂചന. 6.82 ഇഞ്ച് മുതല്‍ 6.88 ഇഞ്ച് വരെ വലുപ്പമുള്ള ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്.

സ്നാപ്ഡ്രാഗണ്‍ 7 സീരീസ് പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുക. ഇ സിം സപ്പോര്‍ട്ടും പ്രോ മോഡലില്‍ ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമറ വിഭാഗത്തില്‍ 64MP പ്രധാന കാമറ, 8MP അള്‍ട്രാ-വൈഡ് കാമറ, 50MP ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. 12ജിബി റാമും 256ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വിപണിയിലെത്താന്‍ സാധ്യത.

അതേസമയം, സ്റ്റാന്‍ഡേര്‍ഡ് ഫോണ്‍ 4എയും ശക്തമായ സവിശേഷതകളോടെയാണ് എത്തുന്നത്. 6.8 മുതല്‍ 6.82 ഇഞ്ച് വരെ വലുപ്പമുള്ള AMOLED ഡിസ്പ്ലേയും 144Hz റിഫ്രഷ് റേറ്റും ലഭിക്കുമെന്നാണ് സൂചന. സ്നാപ്ഡ്രാഗണ്‍ 7 െസീരീസ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലും 12ജിബി റാം, 256ജിബി സ്റ്റോറേജ് ഓപ്ഷനില്‍ എത്താനാണ് സാധ്യത.

കാമറ സജ്ജീകരണത്തില്‍ പ്രോ മോഡലിനോട് സാമ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ 4എ സീരീസ് മാര്‍ച്ച് ആദ്യം തന്നെ ആഗോള വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫോണ്‍ 4എയുടെ വില ഏകദേശം 29,999 രൂപയാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള ഫോണ്‍ 4എ പ്രോയുടെ വില 34,999 രൂപയ്ക്ക് അടുത്തായിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ശക്തമായ ഹാര്‍ഡ്വെയറും വ്യത്യസ്തമായ ഡിസൈനും ആകര്‍ഷകമായ വിലയും ചേര്‍ന്ന നതിങ് ഫോണ്‍ 4എ സീരീസ്, മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശക്തമായ മത്സരം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.