image

3 Nov 2026 3:43 PM IST

Technology

ആപ്പിളിനെ വിറപ്പിക്കാന്‍ വണ്‍പ്ലസ്16 വരുന്നു; ക്യാമറ 200എംപി, ബാറ്ററി 9000 എംഎഎച്ച്!

MyFin Desk

oneplus 16 is coming to shake up apple, featuring a 200MP and 9000mAh battery
X

Summary

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വില കൂടിയ വണ്‍പ്ലസ് ഫോണാകും OnePlus 16 എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍


വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ OnePlus 16, OnePlus 16R എന്നിവ ഇന്ത്യയിലേക്ക് വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ടെക്ക് ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. ഇന്ത്യയ്ക്കായി OnePlus 16R വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും OnePlus 16 ഏകദേശം ഉറപ്പായെന്നുമാണ് പ്രമുഖ ടിപ്സ്റ്റര്‍ ഡെബയാന്‍ റോയ് പറയുന്നത്. മറ്റൊരു ടിപ്സ്റ്ററായ അഭിഷേക് യാദവ് CPH2901, CPH2903, CPH2905 എന്നീ മോഡല്‍ നമ്പറുകളില്‍ സോഫ്‌റ്റ്വെയര്‍ ടെസ്സ്റ്റിംഗ് ആഗോളതലത്തില്‍ നടക്കുന്നുണ്ടെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഉടന്‍ എത്തുമെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വില കേട്ടാല്‍ ഞെട്ടും! ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വില കൂടിയ വണ്‍പ്ലസ് ഫോണാകും OnePlus 16 എന്നാണ് പുറത്തുവരുന്ന സൂചനകള്‍ പറയുന്നത്. OnePlus 16Rന് 70,000 മുതല്‍ 75,000 രൂപ വരെയും OnePlus 16ന് 1.30 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെയും വില വരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം OnePlus 15ന് 85,999 രൂപയും 15Rന് 47,999 രൂപയുമായിരുന്നു വില. അതായത് ഇത്തവണ വണ്‍പ്ലസ് നേരിട്ട് ആപ്പിളിനും സാംസങ്ങിനും ഒപ്പം അള്‍ട്രാ പ്രീമിയം സെഗ്മെന്റിലേക്ക് ചുവടുവെക്കുകയാണ്.

ഫീച്ചറുകളുടെ കാര്യത്തില്‍ OnePlus 16 ഒരു മോണ്‍സ്റ്റര്‍ തന്നെയാണ്. ചൈനയില്‍ 86,000 രൂപയ്ക്ക് ഇറങ്ങിയ ഫോണില്‍ 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും ഗെയിമിംഗിന് 185Hz റിഫ്രഷ് റേറ്റും ഉണ്ട്. ഏറ്റവും പുതിയ Snapdragon 8 Elite Extreme Gen 6 ചിപ്സെറ്റാണ് കരുത്ത്. എടുത്തുപറയേണ്ടത് 9,000mAh ന്റെ ഭീമന്‍ ബാറ്ററി തന്നെ - 100W വയേര്‍ഡ്, 50W വയര്‍ലെസ് ചാര്‍ജിംഗും. ക്യാമറയില്‍ 200MP മെയിന്‍ ക്യാമറ, 50MP 3x ടെലിഫോട്ടോ, 50MP അള്‍ട്രാവൈഡ് എന്നിങ്ങനെ ട്രിപ്പിള്‍ സെറ്റപ്പും.

അതേസമയം, വില കുറഞ്ഞ OnePlus 16R, Ace 7 സീരീസിന്റെ ഹാര്‍ഡ്വെയര്‍ ആകും സ്വീകരിക്കുക. Snapdragon 8 Elite Gen 5 ചിപ്സെറ്റ്, വലിയ ബാറ്ററി, മികച്ച ടെലിഫോട്ടോ ക്യാമറ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇതിന്റെ ക്യാമറ, ഡിസ്‌പ്ലേ, ലോഞ്ച് തീയതി എന്നിവ ഇപ്പോഴും രഹസ്യമാണ്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.