2 March 2026 3:41 PM IST
OpenAI–US War Department Deal: യുഎസ് വാർ ഡിപ്പാർട്ട്മെന്റുമായി ഓപ്പൺഎഐ കരാർ; ‘കാൻസൽ ചാറ്റ്ജിപിടി’ ക്യാമ്പയിനോടെ പ്രതിഷേധം
MyFin Desk
Summary
പെന്റഗൺ ശൃംഖലകളിൽ സാങ്കേതികവിദ്യ വിന്യസിക്കൽ വിവാദമായി; കർശന സുരക്ഷാ നിബന്ധനകളുണ്ടെന്ന് സാം ആൾട്ട്മാൻ
യുഎസ് വാർ ഡിപ്പാർട്ട്മെന്റുമായി ഓപ്പൺഎഐ ഒപ്പുവെച്ച കരാർ വലിയ വിവാദത്തിന് വഴി തുറക്കുന്നു. പെന്റഗൺ ശൃംഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വിന്യസിക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ‘കാൻസൽ ചാറ്റ്ജിപിടി’ എന്ന ഹാഷ്‌ടാഗോടെ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നവരും കുറവല്ല.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വിമർശനങ്ങൾക്ക് മറുപടി നൽകി. കരാറിൽ ശക്തമായ സുരക്ഷാ നിബന്ധനകളുണ്ടെന്നും, സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ, വൻതോതിലുള്ള ആഭ്യന്തര നിരീക്ഷണം, സോഷ്യൽ ക്രെഡിറ്റ് സ്‌കോറിംഗ് എന്നിവയ്ക്ക് എഐ ഉപയോഗിക്കില്ലെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. മുൻ കരാറുകളേക്കാൾ കൂടുതൽ സംരക്ഷണ സംവിധാനങ്ങളോടെയാണ് ഈ കരാർ ഒപ്പുവെച്ചതെന്നും അവകാശവാദം.
എന്നാൽ ഉപയോക്താക്കളുടെ ആശങ്ക മാറിയിട്ടില്ല. പ്രതിരോധ മേഖലയിലെ എഐ ഉപയോഗം ഭാവിയിൽ എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. AI ethics, Pentagon AI deal, OpenAI controversy എന്നീ വിഷയങ്ങൾ ആഗോള തലത്തിൽ ചർച്ചയാകുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
