image

14 March 2026 6:05 PM IST

Technology

Oppo Find N6:ഓപ്പോ ഫൈന്‍ഡ് എന്‍6 വിപണിയിലേക്ക്

MyFin Desk

Oppo Find N6:ഓപ്പോ ഫൈന്‍ഡ് എന്‍6 വിപണിയിലേക്ക്
X

Summary

മാര്‍ച്ച് 17 ന് ആഗോള വിപണിയിലെത്തും


ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ സാംസങിനും ഗൂഗിളിനും വലിയ വെല്ലുവിളിയുമായി ഓപ്പോ എത്തുന്നു. കമ്പനി തങ്ങളുടെ പുതിയ 'Oppo Find N6' മോഡലിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കി. മറ്റ് ഫോള്‍ഡബിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.

സവിശേഷതകള്‍

ഓപ്പോ ഫൈന്‍ഡ് എന്‍6-ല്‍ പരന്നതും മടക്കുകളില്ലാത്തതുമായ' ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഓപ്പോ അവകാശപ്പെടുന്നു. ഇതിനായി പുതിയ 'ഹിഞ്ച്' (Hinge) സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

ഓപ്പോ ഫൈന്‍ഡ് എന്‍6 സ്മാര്‍ട്ട്ഫോണ്‍ മൂന്ന് കിടിലന്‍ നിറങ്ങളില്‍ പുറത്തിറങ്ങും. ക്ലാസിക് ബ്ലാക്ക്, ഗ്ലോസി ഗോള്‍ഡ്, ലെതര്‍ ഫിനിഷുള്ള പ്രത്യേക ഗ്രീന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സ്‌റ്റോറേജ്

12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജാണുള്ളത്.