image

2 Feb 2026 11:35 AM IST

Technology

Oppo Reno 16 Series to Launch Soon : ഓപ്പോ റെനോ 16 സീരീസ് ഉടൻ വിപണിയിലേക്ക്; 200MP ക്യാമറയും ഡിമെൻസിറ്റി ചിപ്സെറ്റും

MyFin Desk

Oppo Reno 16 Series to Launch Soon : ഓപ്പോ റെനോ 16 സീരീസ് ഉടൻ വിപണിയിലേക്ക്; 200MP ക്യാമറയും ഡിമെൻസിറ്റി ചിപ്സെറ്റും
X

Summary

Subtitle - റെനോ 15 സീരീസിന് പിന്നാലെ അടുത്ത തലമുറ ഫോണുകളുമായി ഓപ്പോ; മധ്യത്തോടെ ലോഞ്ച് പ്രതീക്ഷ


ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ സീരീസായ റീനോ 16 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ ഓപ്പോ റെനോ 15 സീരീസ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളുമായി റെനോ 16 സീരീസ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീബോയിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, റെനോ 16 സീരീസ് നിലവിൽ ടെസ്റ്റിങ് ഘട്ടത്തിലാണ്. ഈ വർഷം മധ്യത്തോടെ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നാണ് ടിപ്സ്റ്ററുടെ അവകാശവാദം.

ഫ്ലാറ്റ് ഡിസ്പ്ലേയോടുകൂടിയ വിവിധ വലിപ്പങ്ങളിലുള്ള മോഡലുകൾ സീരീസിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. 6.32 ഇഞ്ചും 6.78 ഇഞ്ചും വലിപ്പമുള്ള ഡിസ്പ്ലേ വേരിയൻ്റുകൾ റെനോ 16 സീരീസിലും ഉണ്ടാകുമെന്നാണ് ലഭ്യമായ സൂചന.

മീഡിയടെക് ഡിമെൻസിറ്റി 8500 സീരീസ് ചിപ്സെറ്റായിരിക്കും ഫോണിൽ ഉപയോഗിക്കുക. ക്യാമറ വിഭാഗത്തിൽ വലിയ അപ്ഗ്രേഡാണ് പ്രതീക്ഷിക്കുന്നത്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മെറ്റൽ ഫ്രെയിം ഡിസൈനിലായിരിക്കും നിർമ്മാണം.

നിലവിൽ വിപണിയിലുള്ള റെനോ 15 സീരീസിന് ഇന്ത്യയിൽ 45,999 രൂപ മുതലാണ് വില. ആൻഡ്രോയ്ഡ് 16ൽ പ്രവർത്തിക്കുന്ന ഈ സീരീസിൽ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരുന്നത്. പ്രോ വേരിയൻ്റുകളിൽ മീഡിയടെക് ചിപ്സെറ്റും ബേസ് മോഡലിൽ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുമാണ് ഉപയോഗിച്ചിരുന്നത്.