10 Jan 2026 9:55 AM IST
Summary
നിരവധി പുത്തൻ അപ്ഗ്രേഡുകളുമായി ഓപ്പോ റെനോ 15 സീരിസ് . മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് . വില 59999 രൂപ മുതൽ
നിരവധി പുത്തൻ അപ്ഗ്രേഡുകളുമായി ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കി. ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി, റെനോ 15 എന്നീ മൂന്ന് മോഡലുകളാണ് ഓപ്പോ റെനോ 15 സീരിസിൽ പുറത്തിറക്കിയിരിക്കുന്നത്. മികച്ച ക്യാമറ ശേഷി, വലിയ ബാറ്ററി, മികച്ച സവിശേഷതകൾ എന്നിവയുമായാണ് ഈ സീരിസിലെ ഫോണുകളുടെ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
സഞ്ചാരികൾക്കും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഈ സീരീസിൽ നൂതന ക്യാമറ സിസ്റ്റം, ഇന്റലിജന്റ് എഐ, പ്രിസിഷൻ- എൻജിനീയറിംഗ് ഡിസൈൻ എന്നിവ സമന്വയിപ്പിക്കുന്നു.
വില 59 ,999 രൂപ മുതൽ
റെനോ 15 പ്രോയുടെ 12 ജിബി + 256 ജിബി വേരിയന്റിന് 67,999 രൂപയും 12 ജിബി + 512 ജിബി വേരിയന്റിന് 72,999 രൂപയുമാണ് വില. റെനോ 15 പ്രോ മിനി 12 ജിബി + 256 ജിബി വേരിയന്റിന് 59,999 രൂപയ്ക്കും 12 ജിബി + 512 ജിബി വേരിയന്റിന് 64,999 രൂപയ്ക്കും ലഭ്യമാണ്.
അതേസമയം, റെനോ 15 മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 8 ജിബി + 256 ജിബി 45,999 രൂപ, 12 ജിബി + 256 ജിബി 48,999 രൂപ, 12 ജിബി + 512 ജിബി 53,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവ ഇ-കൊമേഴ്ഷ്യൽ പ്ലാറ്റ്ഫോമുകൾ വഴിയും ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഫോണുകൾ ഇന്ത്യയിൽ ലഭ്യമാകും. ഈ മാസം 13 മുതലാണ് ഓൺലെെൻ പ്ലാറ്റ്ഫോമുകൾ വഴി ഫോൺ ലഭ്യമാകുക.
പഠിക്കാം & സമ്പാദിക്കാം
Home
