20 Dec 2025 5:24 PM IST
OppoReno-14-5g New Price : ഓപ്പോയുടെ റെനോ 14 5ജിക്ക് പുതിയ വില; ഡിസ്കൗണ്ടും പ്രഖ്യാപിച്ചു
MyFin Desk
Summary
ചിപ് ക്ഷാമം മൊത്തത്തിൽ മാറ്റം സംഭവിച്ചു
ഓപ്പോയുടെ റെനോ സീരീസിൽ പുതിയ റെനോ 15 5ജി (Oppo Reno 15 5G) ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പുതിയ സ്മാർട്ട്ഫോണുകൾ എത്തുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയുന്നത് സാധാരണയാണ്. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ചിപ് ക്ഷാമം
മൊത്തത്തിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഓപ്പോ തങ്ങളുടെ റെനോ 14 സീരീസിന്റെ വില കൂട്ടിയിരിക്കുന്നു. സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു തിരിച്ചടിയാണ്. ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് ഓപ്പോ വെബ്സൈറ്റിൽ ഇപ്പോൾ ഈ ഫോണുകൾ
പട്ടിക ചെയ്തിരിക്കുന്നത്.
സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്പോ റെനോ 14 5ജിയുടെ പ്രാരംഭവില 42999 രൂപയാണ്.യഥാർഥ വില ഈ വർഷം ജൂലൈയിലാണ് ഓപ്പോ റെനോ 14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആ സമയം ഇതിന്റെ 8GB + 256GB മോഡലിന് 37,999 രൂപയും, 12GB + 256GB മോഡലിന് 39,999 രൂപയും, 12GB + 512GB മോഡലിന് 42,999 രൂപയുമായിരുന്നു യഥാർഥ വില.പുതിയ വില ഇപ്പോൾ ഓപ്പോ വെബ്സൈറ്റിൽ റെനോ 14 5ജിയുടെ 8GB + 256GB മോഡലിന് 42,999 രൂപയും, 12GB + 256GB മോഡലിന് 44,999 രൂപയും, 12GB + 512GB മോഡലിന് 47,999 രൂപയുമാണ് വില. 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതാണ് ആശ്വാസം.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഓപ്പോ റെനോ 14 വേരിയന്റുകൾ യഥാക്രമം 39999 രൂപ, 41,499 രൂപ, 4399 രൂപ വിലകളിൽ വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഓപ്പോ റെനോ 14 5ജി വാങ്ങാൻ ലഭ്യമാണ്. ഇതിൽ കുറഞ്ഞ വിലയും ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിരിക്കുന്നത് ആമസോണിൽ ആണ്.ആമസോണിൽ ഓപ്പോ റെനോ 14 5ജിയുടെ 8GB+ 256GB മോഡൽ 39,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 36999 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. ഇത് ഔദ്യോഗിക വെബ്സൈറ്റിലെ വിലയെക്കാൾ മികച്ചതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
