image

9 Nov 2025 5:42 PM IST

Technology

സ്‌നാപ്ചാറ്റിലേക്ക് പെര്‍പ്ലെക്‌സിറ്റി എഐ ഉടനെത്തുന്നു

MyFin Desk

സ്‌നാപ്ചാറ്റിലേക്ക് പെര്‍പ്ലെക്‌സിറ്റി എഐ ഉടനെത്തുന്നു
X

Summary

അടുത്ത ജനുവരി മുതല്‍ സ്നാപ്ചാറ്റില്‍ ഈ സൗകര്യം ലഭ്യമാകും


സ്നാപ്ചാറ്റില്‍ പെര്‍പ്ലെക്സിറ്റി എ.ഐ ചാറ്റ്ബോട്ട് ഉടനെത്തുന്നു. ഇതിനായുള്ള കരാറില്‍ ഒപ്പിട്ട് സ്നാപ്ചാറ്റും പെര്‍പ്ലെക്‌സിറ്റിയും ഒപ്പിട്ടു. 2026 ജനുവരി മുതല്‍ ലോകമാകെയുള്ള സ്നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് സ്നാപ് ചാറ്റിനുള്ളില്‍ പെര്‍പ്ലെക്‌സിറ്റി ചാറ്റ്ബോട്ട് ലഭ്യമായി തുടങ്ങും.

നിലവില്‍ സ്നാപ് ചാറ്റിലുള്ള മൈ എ.ഐക്കൊപ്പം സ്‌നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് പെര്‍പ്ലെക്‌സിറ്റി ലഭ്യമാകും.

പെര്‍പ്ലെക്സിറ്റിയുടെ എ.ഐ പവേര്‍ഡ് ആന്‍സര്‍ എഞ്ചിന്‍ നേരിട്ട് സ്നാപ്ചാറ്റിലേക്ക് സംയോജിപ്പിക്കാനാണ് കരാറിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. പെര്‍പ്ലെക്സിറ്റിയുടെ എഐ ചാറ്റ്ബോട്ട് ആപ്പിലെ 943 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. സൗഹൃദങ്ങള്‍, സ്നാപ്പുകള്‍, സംഭാഷണങ്ങള്‍ എന്നിവയില്‍ എ.ഐയെ കൂടുതല്‍ വ്യക്തിപരവും സാമൂഹികവും രസകരവുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഭാവിയില്‍ കൂടുതല്‍ നൂതന പങ്കാളികളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും സ്നാപ് ഇന്‍ക് സി.ഇ.ഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞു.

25 വ്യത്യസ്ത രാജ്യങ്ങളിലെ 75 ശതമാനത്തിലധികം സ്നാപ് ഉപയോക്താക്കള്‍ 13 മുതല്‍ 34 വയസ് പ്രായമുള്ളവരാണെന്നും ഇത് പെര്‍പ്ലെക്സിറ്റിക്ക് ഉയര്‍ന്ന സാധ്യതയാണ് നല്‍കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ സ്നാപ് ചാറ്റ് ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അവര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ലോകത്തെ കുറിച്ച് പഠിക്കാനും പെര്‍പ്ലെക്സിറ്റിയിലേക്ക് പ്രവേശിക്കാന്‍ കഴിയും. കരാര്‍ പ്രകാരം പെര്‍പ്ലെക്സിറ്റി ഒരു വര്‍ഷത്തിനുള്ളില്‍ സ്നാപ്പിന് ഏകദേശം 3,547 കോടി രൂപ നല്‍കും.