image

27 Feb 2024 10:05 AM GMT

Technology

5ജി ഫോണിന് വില 9000 രൂപയിലും താഴെ; വിപണി പിടിക്കാന്‍ ക്വാല്‍കോം-റിലയന്‍സ് സഖ്യം

MyFin Desk

5ജി ഫോണിന് വില 9000 രൂപയിലും താഴെ; വിപണി പിടിക്കാന്‍ ക്വാല്‍കോം-റിലയന്‍സ് സഖ്യം
X

Summary

  • 4ജിയില്‍ നിന്ന് ഏറ്റവും പുതിയ 5ജി സാങ്കേതികവിദ്യയിലേക്ക് മാറാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്
  • 5 ജി ഫോണില്‍ ക്വാല്‍കോമിന്റെ ചിപ്പ്‌സെറ്റായിരിക്കും
  • അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ സെമികണ്ടക്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ക്വാല്‍കോം


ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ കടന്നുവന്നത്. സൗജന്യ ഡാറ്റയും വോയ്‌സ് സേവനങ്ങളുമായെത്തിയ ജിയോ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്.

ഇപ്പോള്‍ ഇതാ 5ജി വിപണി പിടിക്കാന്‍ ജിയോ രംഗത്തുവരികയാണ്. 2024-അവസാനത്തോടെ ക്വാല്‍കോം പുറത്തിറക്കുന്ന 5ജി ഫോണ്‍ നിര്‍മിക്കുന്നത് റിലയന്‍സ് ജിയോയാണ്. 9000 രൂപയില്‍ താഴെയായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

5 ജി ഫോണില്‍ ക്വാല്‍കോമിന്റെ ചിപ്പ്‌സെറ്റായിരിക്കും ഉണ്ടാവുക.അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ സെമികണ്ടക്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ക്വാല്‍കോം.

5ജി സാങ്കേതികവിദ്യയുടെ നവ്യാനുഭവം അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് അത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.