10 Jan 2026 9:29 AM IST
Summary
താങ്ങാനാകുന്ന വിലയിൽ കരുത്തൻ ഫീച്ചറുകൾ ഉള്ള ഒരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷൻ
റിയൽമി ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 16 പ്രോ സീരീസ് മോഡലുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. റിയൽമി 16 പ്രോ, 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇവ ബാറ്ററിയുടെ കാര്യത്തിൽ ഏതാണ്ട് ഒരേ ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നു, അതേപോലെ 200MP മെയിൻ ക്യാമറയും ഇരുമോഡലുകളിലുമുണ്ട്. എന്നാൽ ഡിസ്പ്ലേ, ചിപ് എന്നിവയിൽ ഉൾപ്പെടെ വ്യത്യാസമുണ്ട്. കുറച്ചുകൂടി ശക്തമായ മോഡൽ റിയൽമി 16 പ്രോ പ്ലസ് ആണെങ്കിലും റിയൽമി 16 പ്രോ ഒട്ടും മോശമല്ല.
താങ്ങാനാകുന്ന വിലയിൽ കരുത്തൻ ഫീച്ചറുകൾ ഉള്ള ഒരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള പുതിയ ഓപ്ഷനായി റിയൽമി 16 പ്രോ (Realme 16 Pro 5G) മാറുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി 16 പ്രോ ഇപ്പോൾ വാങ്ങാനാകും.
വില വിവരങ്ങൾ ഇങ്ങനെ
റിയൽമി 16 പ്രോ 5ജിയുടെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 36,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 28999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ട്
നിലവിൽ റിയൽമി വെബ്സൈറ്റിൽ ഈ മോഡലിന് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് കാണുന്നത്. കൂടാതെ റിയൽമി യൂസേഴ്സിന് 1500 രൂപ ലോയൽറ്റി ബോണസ് ലഭ്യമാണ്. മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ കളർ ഓപ്ഷനിലാണ് ഈ റിയൽമി 16 പ്രോ എത്തിയിരിക്കുന്നത്. 162.60×77.60×7.75 mm (ഗ്രേ ആൻഡ് പർപ്പിൾ)/ 7.79 mm (ഗോൾഡ്) വലിപ്പവും 192 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
