image

16 Dec 2025 5:20 PM IST

Technology

Realme Narzo 90 : റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍

MyFin Desk

Realme Narzo 90 : റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍
X

Summary

വില 13,999 രൂപ മുതല്‍


റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90 എക്‌സ് ഫൈവ് ജി എന്നി ഫോണുകളാണ് വില്‍പ്പനയ്ക്ക് എത്തിയത്.രണ്ട് ഫോണുകളിലും വലിയ ബാറ്ററി പായ്ക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP66+IP68+IP69 റേറ്റിങ്ങുകള്‍, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുണ്ട്. രണ്ട് പുതിയ ഫോണുകളും ആമസോണില്‍ ലഭ്യമാകും.

റിയല്‍മി നര്‍സോ 90ല്‍ 120Hz റിഫ്രഷ് റേറ്റും 1,400 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.57 ഇഞ്ച് FHD+ AMOLED ഡിഡ്‌പ്ലേയാണ് വരുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് (6nm) ആണ് ഇതിന് കരുത്തുപകരുന്നത്. 7,000 mAh ബാറ്ററിയുള്ള ഫോണ്‍ 60W വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു.

6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള നര്‍സോ 90യുടെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. 8ജിബി റാമും 128ജിബിയുമുള്ള വേരിയന്റിന് 18,499 രൂപ വിലയായി നല്‍കണം. മറുവശത്ത്, നാര്‍സോ 90എക്‌സിന്റെ ബേസ് വേരിയന്റിന് 13,999 രൂപയും 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,499 രൂപയുമാണ് വില. രണ്ട് ഫോണുകളും ഡിസംബര്‍ 24 മുതല്‍ ആമസോണിലും റിയല്‍മി ഇന്ത്യ സ്റ്റോറിലും ലഭ്യമാകും.

കാമറ വിഭാഗത്തില്‍ 50MP പ്രൈമറി (f/1.8), 2MP മോണോക്രോം സെന്‍സറുകള്‍ ഉണ്ട്. മുന്‍വശത്ത് 50MP സെല്‍ഫി ഷൂട്ടര്‍ ഉണ്ട്.നര്‍സോ 90എക്‌സില്‍ 144Hz റിഫ്രഷ് റേറ്റും 1,200Hz വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.80-ഇഞ്ച് HD+ LCD ഡിസ്പ്ലേയുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റും 8GB വരെ LPDDR4x ഉം ഈ ഫോണിനുണ്ട്. 7,000 mAh ബാറ്ററിയും 60W വയര്‍ഡ് ചാര്‍ജിങ്ങുമാണ് മറ്റു പ്രത്യേകതകള്‍.