image

27 April 2026 3:49 PM IST

Financial planning

ദിവസം 33 രൂപ മുതൽ ഇഎംഐ; ഗൃഹോപകരണങ്ങൾ വാങ്ങാം

MyFin Desk

ദിവസം 33 രൂപ മുതൽ ഇഎംഐ;  ഗൃഹോപകരണങ്ങൾ വാങ്ങാം
X

Summary

ദിവസം 33 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകൾ. ക്രെഡിറ്റ് കാർഡിനേക്കാൾ ലാഭകരമായ ഫിനാൻസ് സ്കീമുമായി സാംസങ് പ്ലസ്


ഹോം അപ്ലയൻസസ് വാങ്ങണോ? ഇഎംഐ ഓപ്ഷനുമായി സാംസങ് ഇന്ത്യ. സാംസങ് ഇന്ത്യ ഫിനാൻസ് + പ്രോഗ്രാമിന് കീഴിൽ പുതിയ ധനസഹായ പദ്ധതികൾ അവതരിപ്പിച്ചു. നേരത്തെ സ്മാർട്ട്ഫോണുകൾക്കും മറ്റും ലഭ്യമായിരുന്ന ഓപ്ഷൻ സ്മാർട്ട് ഹോം ഉപകരണങ്ങൾക്കും ലഭ്യമാകും. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, മൈക്രോവേവ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് ഇനി കൂടുതൽ എളുപ്പമാകും. നിലവിൽ രാജ്യവ്യാപകമായി 8,000-ലധികം റീട്ടെയിൽ സ്റ്റോറുകളിൽ ഫിനാൻസിംഗ് സേവനം ലഭ്യമാണ്.

ധനസഹായ നിബന്ധനകളും പ്രക്രിയയും

ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഒരു പൂർണ്ണ ഡിജിറ്റൽ, പേപ്പർലെസ് ആപ്ലിക്കേഷനാണ് സാംസങിൻ്റേത് . പ്രതിദിനം 33 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

മുൻ വായ്പാ ചരിത്രമില്ലാത്ത ഉപഭോക്താക്കൾ ഉൾപ്പെടെ, ആദ്യമായി വായ്പയെടുക്കുന്നവർക്കും ഈ പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. 1,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.സാംസങ് ഫിനാൻസ്+ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ, ആധാർ, പാൻ കാർഡുകൾ എന്നിവ നൽകണം.

ശ്രദ്ധിക്കാം ചില കാര്യങ്ങൾ

ക്യാഷ് ലെസ് അപേക്ഷാ പ്രക്രിയകൾ എളുപ്പമാണ്. ഓട്ടേറെ ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ്ഷനുകളുമുണ്ട്. പേഴ്സണൽ ലോണുകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആളുകൾ ആശ്രയിക്കേണ്ടതില്ല എന്നതാണ് പ്രധാന മെച്ചം. പ്രതിദിനം അടേക്കണ്ട തുക നോക്കാതെ ഓരോ മാസവും ചെലവഴിക്കേണ്ട തുക താരതമ്യം ചെയ്ത് ഇഎംഐ പ്ലാനുകൾ തിരഞ്ഞെടുക്കാം. പലിശ നിരക്കുകൾ, കാലാവധി വിശദാംശങ്ങൾ എന്നിവ അവലോകനം ചെയ്യാം.