image

3 Dec 2025 1:15 PM IST

Technology

ഗാലക്‌സി Z ട്രൈഫോള്‍ഡ് അവതരിപ്പിച്ച് സാംസങ്

MyFin Desk

ഗാലക്‌സി Z ട്രൈഫോള്‍ഡ് അവതരിപ്പിച്ച് സാംസങ്
X

Summary

ഏകദേശം 2.31 ലക്ഷം രൂപ വില


സാംസങ്ങിന്റെ ട്രൈ-ഫോള്‍ഡബിള്‍ ഡിവൈസ് അവതരിപ്പിച്ച് സാംസങ്. ഗാലക്സി Z ട്രൈഫോള്‍ഡ് എന്ന് പേര് നല്‍കിയിരിക്കുന്ന ഡിവൈസ് സാംസങ്ങിന്റെ പ്രീമിയം ഡിസൈന്‍, മികച്ച ഹാര്‍ഡ്വെയര്‍, മികച്ച ക്യാമറകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്. ഗാലക്‌സി Z ട്രൈഫോള്‍ഡിന് ഏകദേശം 2,500 ഡോളര്‍ അതായത് ഏകദേശം 2.31 ലക്ഷം രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ. നിലവില്‍ വിപണിയിലെ ഏറ്റവും പ്രീമിയം മോഡലായ ഗാലക്‌സി Z ഫോള്‍ഡ് 7 2TB വേരിയന്റിനേക്കാള്‍ വില കൂടിയതാണിത്.

2025 ഡിസംബര്‍ 12 മുതല്‍ ദക്ഷിണ കൊറിയയില്‍ സാംസങ് ഇതിന്റെ വില്‍പ്പന ആരംഭിക്കും. അതിനുശേഷം സിംഗപ്പുര്‍,യുഎസ്, ചൈന, യുഎഇ തുടങ്ങിയ വിപണികളിലും ഇതെത്തും. ആദ്യഘട്ടത്തില്‍ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാലും 2026-ല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ

കനം തീരെ കുറഞ്ഞതാണ് സാംസങ്ങിന്റെ പുതിയ ട്രൈ-ഫോള്‍ഡബിള്‍ ഡിവൈസ്. നിവര്‍ത്തുമ്പോള്‍ ഇതിന് 3.9എം.എം കനം മാത്രമാണുള്ളത്. 309 ഗ്രാം ആണ് ഭാരം. ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനുള്ള 6.5 ഇഞ്ച് 120Hz അമോലെഡ് കവര്‍ ഡിസ്പ്ലേയാണ് ഈ ഡിവൈസിനുള്ളത്.

പൂര്‍ണമായി നിവര്‍ത്തുമ്പോള്‍ സ്‌ക്രീനിന് 10 ഇഞ്ച് വലിപ്പമുണ്ടാകും. 16GB റാമും 512GB സ്റ്റോറേജുമുള്ള ഈ പുതിയ മോഡലിനായി സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്സെറ്റാണ് സാംസങ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ വണ്‍ യുഐ 8 പതിപ്പിലാണ് ഇത് വരുന്നത്. കൂടാതെ, 10 ഇഞ്ച് രൂപത്തില്‍ തന്നെ ഉപകരണത്തില്‍ DeX മോഡ് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി സൗകര്യമൊരുക്കുന്നു.

ക്യാമറയുടെ കാര്യത്തില്‍ 200MP പ്രധാന സെന്‍സറും, 10MP ടെലിഫോട്ടോ ലെന്‍സും, 12MP അള്‍ട്രാവൈഡ് ലെന്‍സുമുണ്ട്. മുന്‍വശത്ത് ഇരട്ട 10MP സെല്‍ഫി ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. ഫോണില്‍ 3-സെല്‍ 5,600mAh ബാറ്ററിയാണുള്ളത്, ഇത് 45W ചാര്‍ജിംഗ് പിന്തുണ നല്‍കുന്നു. അഡാപ്റ്റര്‍, കമ്പനി ബോക്‌സില്‍ തന്നെ ഉള്‍പ്പെടുത്തുന്നുണ്ട് എന്നതും സവിശേഷതയാണ്.