image

7 Jan 2026 8:12 PM IST

Technology

Samsung s26 Series : സാംസങ് ഗാലക്സി എസ്26 ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും

MyFin Desk

Samsung s26 Series : സാംസങ് ഗാലക്സി എസ്26 ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും
X

Summary

മൂന്ന് മോഡലുകൾ ഈ സീരിയസിൽ ഉൾപ്പെടുന്നു


സാംസങ് പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസായ ഗാലക്സി എസ്26 ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ശക്തമായ പ്രോസസറും ആധുനിക ക്യാമറ സംവിധാനവുമായെത്തുന്ന ഈ സീരീസ് ഫെബ്രുവരി 25ന് ലോഞ്ച് ചെയ്യും. സ്റ്റാൻഡേര്‍ഡ് എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ 79,999 രൂപ മുതല്‍ 1,29,999 രൂപ വരെ വിലയാകുമെന്നാണ് സൂചന.

ഗാലക്സി എസ്26 അള്‍ട്രാ 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയോടെ എത്തുമെന്നാണ് പ്രതീക്ഷ. ക്വാല്‍ക്കോം Snapdragon 8 Elite Gen 5 ചിപ്സെറ്റാണ് ഇതിന് കരുത്ത് നല്‍കുക. 16GB റാം, 1TB വരെ സ്റ്റോറേജ്, 5,400mAh ബാറ്ററി, 60W വയര്‍ഡ് ചാര്‍ജിങ് എന്നിവയും ലഭിച്ചേക്കും. 200MP മെയിന്‍ ക്യാമറ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണം ആണ് പ്രധാന ആകര്‍ഷണം.

ഗാലക്സി എസ്26 പ്ലസ് മോഡലിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ ലഭിച്ചേക്കും. ചില വിപണികളില്‍ Exynos 2600, മറ്റിടങ്ങളില്‍ Snapdragon 8 Elite Gen 5 ചിപ്സെറ്റും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. 4,900mAh ബാറ്ററി, 45W ഫാസ്റ്റ് ചാര്‍ജിങ്, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം എന്നിവയും ഉണ്ടായേക്കും. സ്റ്റാന്‍ഡേര്‍ഡ് ഗാലക്സി എസ്26-ന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ ലഭിക്കുമെന്നാണ് സൂചന.

Exynos 2600 അല്ലെങ്കില്‍ Snapdragon 8 Elite Gen 5 ചിപ്സെറ്റ്, 4,300mAh ബാറ്ററി, 50MP മെയിന്‍ സെന്‍സര്‍ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം എന്നിവയോടെയാകും ഫോണ്‍ വിപണിയിലെത്തുക. പുതിയ ഡിസൈന്‍, ശക്തമായ എഐ ശേഷികള്‍, ക്യാമറ-പ്രകടന മെച്ചപ്പെടുത്തലുകള്‍ എന്നിവയിലൂടെ ഗാലക്സി എസ്26 സീരീസ് സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.