image

8 Dec 2025 8:49 PM IST

Technology

ഇനി ടാറ്റയുടെയും ഇന്റലിൻ്റെയും എഐ പവർ കംപ്യൂട്ടറുകൾ

MyFin Desk

ഇനി  ടാറ്റയുടെയും ഇന്റലിൻ്റെയും എഐ പവർ കംപ്യൂട്ടറുകൾ
X

Summary

ഇരു കമ്പനികളും ചേര്‍ന്ന് എഐ പവര്‍ കമ്പ്യൂട്ടറുകള്‍ സൃഷ്ടിക്കും


ഇന്ത്യയില്‍ സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമായി ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ടാറ്റ ഗ്രൂപ്പുമായി കരാറിലെത്തി. ആഗോളതലത്തിലെ മികച്ച 5 വിപണികളില്‍ ഒന്നാകാന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കുമായി എഐ പവര്‍ കമ്പ്യൂട്ടറുകള്‍ സൃഷ്ടിക്കാന്‍ ഇരു കമ്പനികളും തയ്യാറെടുക്കുകയാണ്.

ടാറ്റ ഗ്രൂപ്പ് ഗുജറാത്തിലെ ധോലേരയില്‍ ഒരു ചിപ്പ് നിര്‍മ്മാണ പ്ലാന്റും അസമില്‍ ഒരു സെമികണ്ടക്ടര്‍ അസംബ്ലി, പാക്കേജിംഗ് പ്ലാന്റും സ്ഥാപിക്കും. മൊത്തം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതില്‍ ഉള്‍പ്പെടുന്നു.

'ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പ്യൂട്ട് വിപണികളില്‍ ഒന്നില്‍ ടാറ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഒ അവസരമായാണ് ഇതിനെ കാണുന്നത്. വര്‍ധിച്ചുവരുന്ന പിസി ഡിമാന്‍ഡും ഇന്ത്യയിലുടനീളം വേഗത്തിലുള്ള എഐ സ്വീകാര്യതയും ഇതിന് കാരണമാണ്,' ഇന്റല്‍ കോര്‍പ്പറേഷന്‍ സിഇഒ ലിപ്-ബു ടാന്‍ പറഞ്ഞു.ഇന്റലിന്റെ എഐ കമ്പ്യൂട്ട് റഫറന്‍സ് ഡിസൈനുകള്‍, ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സര്‍വീസസ് മികവ് എന്നിവയൊക്കെ ഇരു കമ്പനികൾക്കും നേട്ടമാകും.