image

5 May 2025 12:27 PM IST

Technology

സ്‌കൈപ്പ് അടച്ചുപൂട്ടി; ഇനി ടീംസിലേക്ക് മാറാം

MyFin Desk

skype is shutting down, now lets switch to teams
X

Summary

  • സബ്സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ ബില്ലിംഗ് സൈക്കിളിന്റെ അവസാനംവരെ സ്‌കൈപ്പിന്റെ സേവനം ലഭ്യമാകും
  • പുതിയ ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പ് ക്രെഡിറ്റ് വില്‍ക്കുന്നത് നിര്‍ത്തി


ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നായ സ്‌കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടി. എന്നാല്‍ നിലവിലുള്ള സബ്സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ ബില്ലിംഗ് സൈക്കിളിന്റെ അവസാനംവരെ സ്‌കൈപ്പിന്റെ സേവനം ലഭ്യമാകും.

ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ഫെബ്രുവരിയില്‍ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം പിന്‍വലിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് മെയ് 5ന് പ്രാവര്‍ത്തികമായി. ഇതോടൊപ്പം സ്‌കൈപ്പ് ഉപയോക്തക്കളോട് ടീംസ് ആപ്പിലേക്ക് മാറാനും മൈക്രോസോഫ്റ്റ് അഭ്യര്‍ത്ഥിച്ചു.

ഒരു ക്ലൗഡ് അധിഷ്ഠിത, ഏകീകൃത ആശയവിനിമയ, പ്ലാറ്റ്ഫോമാണ് മൈക്രോസോഫ്റ്റ് ടീംസ്. ടീം വര്‍ക്ക്, ആശയവിനിമയം എന്നിവ സുഗമമാക്കുന്നതിനായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ പങ്കിടല്‍, ആപ്ലിക്കേഷന്‍ സംയോജനം എന്നിവ ഇതില്‍ സാധ്യമാകും.

ആശയവിനിമയ സേവനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി മൈക്രോസോഫ്റ്റ് ഇനി ടീംസില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന്് കമ്പനി പറയുന്നു.

ഫെബ്രുവരി 28-ന് പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റില്‍, സ്‌കൈപ്പ് പിന്‍വലിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി, പുതിയ ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പ് ക്രെഡിറ്റ് വില്‍ക്കുന്നതും ഫീച്ചര്‍ പ്ലാനുകള്‍ നല്‍കുന്നതും ഇതിനകം നിര്‍ത്തിവച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്‌കൈപ്പ്. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്റ് മെസേജിംഗ് ഫയല്‍ ട്രാന്‍സ്ഫര്‍ എന്നിവയാണ് സ്‌കൈപ്പ് പ്രധാനമായും ഉപയോക്താക്കള്‍ക്ക് നല്‍കിയ സേവനങ്ങള്‍. 2011ലാണ് മൈക്രോസോഫ്റ്റ് ഇതിനെ ഏറ്റെടുക്കുന്നത്.

സ്‌കൈപ്പിനുള്ള ഇതരമാര്‍ഗങ്ങള്‍:സമാന സവിശേഷതകള്‍ തേടുന്ന ഉപയോക്താക്കള്‍ക്ക്, ഇനിപ്പറയുന്ന പ്ലാറ്റ്ഫോമുകളും പരിഗണിക്കാവുന്നതാണ്:

ഗൂഗിള്‍ മീറ്റ്: ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൗജന്യമായി, 100 പേര്‍ക്ക് വരെ പങ്കെടുക്കാവുന്ന വീഡിയോ കോളുകള്‍, സ്‌ക്രീന്‍ പങ്കിടല്‍, മീറ്റിംഗ് റെക്കോര്‍ഡിംഗുകള്‍ എന്നിവ ഗൂഗിള്‍ മീറ്റ് പിന്തുണയ്ക്കുന്നു. സൗജന്യ പതിപ്പില്‍ ഗ്രൂപ്പ് കോളുകള്‍ 60 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. ദീര്‍ഘിപ്പിച്ച ദൈര്‍ഘ്യവും പ്രീമിയം സവിശേഷതകളും ആക്സസ് ചെയ്യുന്നതിന്, പണമടച്ചുള്ള പ്ലാന്‍ ആവശ്യമാണ്. സൗജന്യ പതിപ്പില്‍ ഗ്രൂപ്പ് കോളുകള്‍ 60 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സൂം: വെബ് കോണ്‍ഫറന്‍സിംഗിനായി വ്യാപകമായി ഉപയോഗിക്കുന്നതാണ് സൂം. ഒരു സെഷനില്‍ 100 പങ്കാളികളെ വരെ പിന്തുണയ്ക്കുന്നു. കൂടാതെ പൊതു, സ്വകാര്യ ചാറ്റ്, സ്‌ക്രീന്‍ പങ്കിടല്‍, ഒരു വെര്‍ച്വല്‍ വൈറ്റ്‌ബോര്‍ഡ്, കുറിപ്പ് എടുക്കല്‍ ഉപകരണങ്ങള്‍, ട്രാന്‍സ്‌ക്രിപ്റ്റ് ഓപ്ഷനുകളുള്ള മീറ്റിംഗ് റെക്കോര്‍ഡിംഗ് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.