19 Feb 2026 12:10 PM IST
Summary
ട്രംപിനെ മാത്രമല്ല അമേരിക്കയെയും എഐ പഠിപ്പിക്കുന്ന ഇന്ത്യാക്കാരനാണ്. ലോകം അമേരിക്കയുടെ എഐ സംവിധാനം ഉപയോഗിക്കണമെന്ന് ഇന്ത്യ എഐ സമ്മിറ്റിൽ ശ്രീറാം കൃഷ്ണൻ.
ട്രംപിനെ എഐ പഠിപ്പിക്കുന്ന ഇന്ത്യാക്കാരനാണ്. വെെറ്റ് ഹൗസിൻ്റെ എഐ സീനിയർ പോളിസി അഡ്വൈസർ ശ്രീറാം കൃഷ്ണൻ ഇന്ത്യയിലെ എഐ സമ്മിറ്റിൽ ഏറെ ശ്രദ്ധേയനായി ഇലോൺ മസ്കുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ശ്രീറാമാണ് ഇപ്പോൾ അമേരിക്കൻ എഐ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്. ലോകം അറിയപ്പെടുന്ന നിക്ഷേപകൻ കൂടെയായ ശ്രീറാം പക്ഷേ എഐ സമ്മിറ്റിലുടനീളം അമേരിക്കയുടെ മുന്നേറ്റത്തിനായി നിലകൊണ്ടു.
ചെന്നൈയിൽ ജനിച്ച ശ്രീറാം മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റലിസ്റ്റായുള്ള ശ്രീറാമിന്റെ വളർച്ചയും വേഗത്തിലാണ്.
ഇന്ന് യുഎസിൻ്റെ എഐ നയത്തിന്റെ ശിൽപിയായി വിശേഷിപ്പിക്കപ്പെടുന്ന ശ്രീറാം ഇന്ത്യയിലെ എഐ സമ്മിറ്റിൽ വെച്ച് നടത്തിയ ഒരു പരാമർശമാണ് ഏറെ ശ്രദ്ധേയമായത്. ലോകം യുസ് എഐ സ്റ്റാക്ക് ഉപയോഗിക്കണമെന്ന് പരസ്യമായി ശ്രീറാം പറഞ്ഞതിനെ ശ്രീധർ വെമ്പു ഉൾപ്പെടെ അപലപിച്ചു. ലോക രാജ്യങ്ങൾ അമേരിക്കയുടെ എഐ സ്റ്റാക്കും മോഡലുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് ആഗ്രഹിക്കുന്നുവെന്നായിരുന്നു ശ്രീറാം ചൂണ്ടിക്കാട്ടിയത്.
ബ്രെയിൻ ഡ്രെയിന് ചെലവേറും
ബ്രെയിൻ ഡ്രെയിൻ ചെലവേറിയതാണെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും, അടുത്ത തലമുറയിലെ പ്രതിഭകളെ ഇന്ത്യയിൽ നിലനിർത്താൻ നമ്മൾ ശക്തമായി പരിശ്രമിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സോഹോ ചെയർമാൻ ശ്രീധർ വെമ്പു ശ്രീറാമിന്റെ വീഡിയോ പങ്കുവെച്ചത്.
യുഎസിനോടുള്ള ശ്രീറാമിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. എഐക്കായി 60000 കോടി ഡോളർ നിക്ഷേപമാണ് വിവിധ മേഖലകളിൽ അമേരിക്ക നിക്ഷേപിക്കാൻ ഒരുങ്ങുന്നത് എന്നും ലോകത്ത് എല്ലാ കമ്പനികളും അമേരിക്കയുടെ എഐ സംവിധാനം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നതായും ശ്രീറാം പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
