11 May 2026 7:11 PM IST
ആപ്പിളും ഇന്റലും വീണ്ടും ഒന്നിക്കുന്നു? ഐഫോണ്‍ ചിപ്പ് നിര്‍മാണത്തില്‍ വമ്പന്‍ ചര്‍ച്ചകള്‍
MyFin Desk
Summary
മാക്ബുക്കുകളിലെ ചിപ്പുകള്‍ക്കായി ഇന്റലുമായി മുന്‍പ് സഹകരിച്ച ചരിത്രം ആപ്പിളിനുണ്ട്
ഐഫോണുകള്‍ക്കായുള്ള ചിപ്പുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ കമ്പനി ഇന്റലിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. എഐ ആവശ്യകതകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്, ആവശ്യമുള്ളത്ര ചിപ്പുകള്‍ നല്‍കാന്‍ ടിഎസ്എംസിക്ക് കഴിയാതെ വരുന്നതാണ് ഇന്റലിനെ ദൗത്യമേല്‍പ്പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.
ഇന്റലിന്റെ ചിപ്പുകള്‍ ഐഫോണുകളില്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ സജീവ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടിഎസ്എംസി ആണ് ആപ്പിളിന്റെ പ്രധാന ചിപ്പ് നിര്‍മാണ പങ്കാളി. എഐ തരംഗത്തെത്തുടര്‍ന്ന് ആവശ്യത്തിന് ചിപ്പുകള്‍ നിര്‍മിച്ചു നല്‍കാനുള്ള വലിയ വെല്ലുവിളി ടിഎസ്എംസി നേരിടുന്നുണ്ട്. സപ്ലൈ ചെയിനില്‍ തടസ്സങ്ങളുണ്ടാകാതിരിക്കുക ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇന്റലുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഭീമൻ ഓർഡർ കാത്ത് ഇൻഡൽ
മാക്ബുക്കുകളിലെ ചിപ്പുകള്‍ക്കായി ഇന്റലുമായി മുന്‍പ് സഹകരിച്ച ചരിത്രം ആപ്പിളിനുണ്ട്. മാക്ബുക്ക് എയറിനുള്ള എം1 ചിപ്പുകളുടെ അവതരണത്തോടെ 2020-ലാണ് ആപ്പിള്‍ ഇന്റലുമായുള്ള സഹകരണം അവസാനിപ്പിച്ചത്. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആപ്പിളില്‍ നിന്ന് ഭീമമായ ഓര്‍ഡര്‍ ഇന്റലിന് ലഭിക്കും.
ഒരുകാലത്ത് ചിപ്പ് നിര്‍മ്മാണ രംഗത്തെ അതികായര്‍ ആയിരുന്നെങ്കിലും ഇന്റല്‍ പിന്നീട് എതിരാളികള്‍ക്ക് മുന്നില്‍ തളരുകയായിരുന്നു. ആപ്പിളുമായി പുത്തന്‍ കരാറിലെത്തുന്നതോടെ ചിപ്പ് നിര്‍മ്മാണ രംഗത്തെ മേല്‍ക്കോയ്മ തിരിച്ചുപിടിക്കാന്‍ ഇന്റലിന് സാധിച്ചേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
