image

26 May 2023 6:13 AM GMT

Technology

വ്യാജ ചാറ്റ് ജി പി ടി ആപ്പുകളെ കരുതിയിക്കുക!!

MyFin Desk

വ്യാജ ചാറ്റ് ജി പി ടി ആപ്പുകളെ കരുതിയിക്കുക!!
X

Summary

  • വ്യാജന്മാർ നൂറുകണക്കിന് ഡോളറുകൾ കൈക്കലാക്കുന്നു
  • ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്താലും സബ്സ്ക്രിപ്ഷൻ റദ്ദാവുന്നില്ല
  • അഞ്ചോളം വ്യാജ ചാറ്റ് ജി പി ടി ആപ്പുകൾ


ചാറ്റ് ജിപിടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയോടൊപ്പം ഓൺലൈൻ തട്ടിപ്പുകളും വളർന്നുകൊണ്ടിരുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കണ്ടുപിടുത്തങ്ങൾ ലോകം മുഴുവൻ വിപ്ലവം സൃഷ്ടിച്ചപ്പോഴൊക്കെ ലോകമെമ്പാടും വ്യാപക ദുരുപയോഗവും നടന്നിട്ടുണ്ട് . ഒരു മനുഷ്യനെപോലെ ആശയ വിനിമയം നടത്താൻ കഴിയുന്നത് കൊണ്ട് ചാറ്റ് ജി പി ടി വളരെ പെട്ടെന്ന് തന്നെ ആഗോള തലത്തിൽ ഒരു തരംഗമായി. അതുകൊണ്ടു ചാറ്റ് ജിപി ടി ക്കു സമാന്തരമായി നിരവധി വ്യാജ ആപ്പുകളും സൃഷ്ടിക്കപ്പെട്ടു. ഇങ്ങനെ സൗജന്യമായി ലഭിക്കേണ്ട അടിസ്ഥാന സേവനം ദുരുപയോഗം ചെയ്തു വ്യാജ ആപ്പുകൾ സൃഷ്ടിച്ച് ആളുകളെ കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന തട്ടിപ്പായി ഇത് വളർന്നു.

ചാറ്റ് ജി പി ടി പ്ലസ്

വലിയ ജനപ്രീതിയും പെട്ടെന്നുള്ള വളർച്ചയും കാരണം ഓപ്പൺ എ ഐ ക്കു ചാറ്റ് ജി പി ടി യുടെ ഉപയോഗം നിയന്ത്രിക്കേണ്ടതായി വന്നു. തത്ഫലമായി ചാറ്റ് ജി പി ടി പ്ലസ് എന്ന പെയ്ഡ് വേർഷൻ അവതരിപ്പിച്ചു. പ്രതി മാസം 20 ഡോളർ ആണ് ഉപയോക്താക്കൾ ഇതിനു വരിസംഖ്യയായി നൽകേണ്ടത്. ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ ചാറ്റ് ജിപിടി ലഭ്യമാവും എന്നതാണ് ഇതിന്റെ ഗുണം.

വ്യാജ ചാറ്റ് ജി പി ടി ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു

സൈബർ സുരക്ഷ സ്ഥാപനമായ സോഫോസ് ഇത്തരം വ്യാജ ജിപിടി ആപ്പുകളെ പറ്റി പൊതുസമൂഹത്തിനു മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജ ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് തന്നെ അപകടമാണെന്ന് ഇവർ ഓർമിപ്പിക്കുന്നു.ഇത്തരം ആപ്പുകളെ കൊണ്ട് യാതൊരു ഉപയോഗം ഇല്ലെന്നതിനു പുറമെ ധാരാളം പരസ്യങ്ങളും തുടർച്ചയായി ഇതിന്റെ പേരിൽ കാണുന്നു. വ്യാജ ആപ്പുകൾ വഴി ആളുകളെ കബളിപ്പിച്ചു പ്രതിവർഷം നൂറുകണക്കിന് ഡോളറുകൾ കൈക്കലാക്കുന്നു എന്നും റിപ്പോർട്ട് ചെയ്യുന്നു.

വ്യാജചാറ്റ് ജിപിടി ആപ്പുകളെ 'ഫ്‌ളീസ് വെയർ '(Fleece ware) എന്ന പേരിട്ട് വിളിക്കുന്നു.സബ്സ്ക്രിപ്ഷൻ എടുക്കുന്നതിനായി ഉപയോക്താക്കളെ നിരന്തരം പരസ്യങ്ങളുപയോഗിച്ച് ആകർഷിക്കുന്നു. തുടക്കത്തിൽ സൗജന്യഉപയോഗം വാഗ്ദാനം ചെയ്യുകയും പിന്നീട് ഉപയോഗം പരിമിതപ്പെടുത്തുകയും വരിസംഖ്യ ഈടാക്കുകയും ചെയ്യും. ഇതിനെ തുടർന്ന് ഉപയോക്താക്കൾ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്താലും സബ്സ്ക്രിപ്ഷൻ റദ്ദാവുന്നില്ല. പിന്നീടും ഒരാൾ വരിസംഖ്യ അടക്കേണ്ടിയും വരുന്നു.

ചാറ്റ് ജി പി ടി അടിസ്ഥാന സേവനം സൗജന്യം

ഗൂഗിൾ പ്ലേയ് സ്റ്റോറിലും ആപ്പിൾ സ്റ്റോറിലുമായി അഞ്ചോളം വ്യാജ ചാറ്റ് ജി പി ടി ആപ്പുകൾ 'CHATGBT 'എന്നിങ്ങനെ ഉള്ള നിരവധി പേരുകളിൽ ലഭ്യമാണ്.ചാറ്റ് ജി പി ടി യുടെ അടിസ്ഥാന സേവനം ഇപ്പോൾ സൗജന്യമാണ് .എന്നാൽ വ്യാജ ആപ്പുകൾ പ്രതിമാസം 10 ഡോളർ മുതൽ വർഷം 70 ഡോളർ വരെ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ട് .മറ്റൊരു 'ഫ്‌ളീസ്‌ വെയർ' ആപ്പ് ആയ GENI ആഴ്ചയിൽ 7 ഡോളർ മുതൽ വർഷം 70 ഡോളർ വരെ വരിസംഖ്യ ഈടാക്കികൊണ്ട് കഴിഞ്ഞ മാസത്തിൽ 1 മില്യൺ ഡോളർ വരുമാനം നേടിയെന്നു റിപോർട്ടുകൾ പറയുന്നു.

വ്യാജ ആപ്പുകളെ കരുതിയിരിക്കാം

ചാറ്റ് ജിപിടി ആക്‌സസ് ചെയ്യാനുള്ള ഏക നിയമപരമായ മാർഗ്ഗം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ്, ഇത് chat.openai.com സന്ദർശിച്ച് ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ ഇപ്പോൾ12 രാജ്യങ്ങളിൽ ഐ ഫോണിൽ ആപ്പിൾ സ്റ്റോറിൽ നിന്നും താമസിയാതെ ചാറ്റ് ജിപിടി ആപ്പ് ഡൌൺലോഡ് ചെയ്യാം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .

ഭൂരിഭാഗം ചാറ്റ് ജി പി ടി 'ഫ്‌ളീസ്‌ വെയർ' ആപ്പുകളും ആപ്പിൾ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ താമസിയാതെ പുതിയവ കേറിപ്പറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അതിനാൽ വ്യാജ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട് യഥാർത്ഥ ആപ്പുകൾ മാത്രം ഡൌൺ ലോഡ് ചെയ്യുക.വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ആപ്പിളിനും ഗൂഗിളിനും റിപ്പോർട്ട് ചെയ്യാം.

വ്യാജ ആപ്പുകൾ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ആപ്പിൾ സ്റ്റോറിലെയും ഗൂഗിൾ പ്ലേ സ്റ്റോറിലെയും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടു മാത്രം അൺസബ്സ്ക്രൈബ് ചെയ്യുക.വ്യാജ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്തതുകൊണ്ട് മാത്രം സബ്സ്ക്രിപ്ഷൻ റദ്ദാകുകയില്ല.