5 May 2025 9:37 PM IST
299 രൂപയുടെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഈ റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും 30 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭ്യമാണ്. പ്ലാനിൽ ആകെ 90 ജിബി ഡാറ്റ ലഭിക്കും. ദിവസേനയുള്ള 3 ജിബി ഡാറ്റ തീർന്നാലും,ഉപഭോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത് തുടരാം. മികച്ച ഡാറ്റയ്ക്ക് പുറമേ, ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.