image

26 May 2023 9:48 AM GMT

Tech News

500 K ഹിറ്റുമായി ഐ ഫോണിൽ ചാറ്റ് ജിപി ടി ആപ്പ്

MyFin Desk

500 K ഹിറ്റുമായി ഐ ഫോണിൽ ചാറ്റ് ജിപി ടി ആപ്പ്
X

Summary

  • 6 ദിവസങ്ങൾക്കുള്ളിൽ അര ദശലക്ഷം ഡൗൺലോഡുകൾ
  • സൗജന്യമായി ഡൌൺലോഡ് ചെയ്യാം
  • വ്യാജ ആപ്പുകളെ തടയും


ഐഫോണിൽ ആപ്പ് വഴി ചാറ്റ് ജി പി ടി സേവനം ലഭ്യമാവുന്നതോടെ ചാറ്‌ബോട്ട് സേവങ്ങൾക്കുള്ള ജനപ്രീതി കൂടുന്നു .ഈ മാസം 19 നു പുറത്തിറങ്ങിയ ചാറ്റ് ജി പി ടി ആപ്പ് 6 ദിവസങ്ങൾക്കുള്ളിൽ തന്നെ അര ദശലക്ഷം ഐഫോൺ ഉപയോക്താക്കൾ ഡൌൺലോഡ് ചെയ്തതായി റിപ്പോർട്ട്.അമേരിക്കയിലെ ഐഫോൺ ഉപയോക്താക്കൾക്കാണ് ആപ്പ് സേവനം ആദ്യം ലഭ്യമായത്. പിന്നീട് അമേരിക്കയെ കൂടാതെ 11 രാജ്യങ്ങളിൾ കൂടെ ആപ്പ് ലഭ്യമാക്കി കഴിഞ്ഞു. 1 ശതമാനത്തിൽ താഴെ ആപ്പുകൾ മാത്രമേ ഇതുവരെ ആദ്യ അഞ്ചു ദിവസങ്ങളിൽ തന്നെ ഇത്രയും കൂടുതൽ ഉപയോക്താക്കൾ ഡൗൺലോഡ്‌ ചെയ്തിട്ടുള്ളു.

സൗജന്യമായി ഉപയോഗിക്കാം

ഐ ഫോണിൽ ചാറ്റ് ജി പി ടി ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ചാറ്റ് ജിപിടിപ്ലസ് സബ്സ്ക്രൈബ് ചെയ്തവർക്ക് ചാറ്റ് ജിപിടി-4 സേവനങ്ങൾ ലഭിക്കും. ഇതിനു ചാർജ് ഈടാക്കുന്നുണ്ട്.ആപ്പിൾ സ്റ്റോറിൽ നിന്ന് ചാറ്റ് ജിപിടി ആപ്പ് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം.ഐ ഫോൺ ചാറ്റ്‌ ജിപിടി വെബ്‌സൈറ്റിലെ പോലെ ഉപയോക്താക്കൾക്കു ഒരു ഓപ്പൺ അക്കൗണ്ട് ഉപയോഗിച്ച് ചാറ്റ്ജിപിടി ആപ്പിലേക് ലോഗിൻ ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നതിനു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.

താമസിയാതെ ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ ആപ്പ് സേവനം ലഭ്യമാവും. വൈകാതെ തന്നെ ആൻഡ്രോയിഡ് ഫോണിലും സേവനം നൽകുമെന്ന് കമ്പനി പറഞ്ഞു മറ്റു ചാറ്റ്ബോട്ട് സേവനങ്ങളോട് മത്സരിച്ചു നില്ക്കാൻ ചാറ്റ് ജി പി ടി ആപിന് കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് .ഈയിടെ കൂടുതൽ ആളുകൾ മറ്റു ചാറ്റ് ബോട്ട് സേവനങ്ങൾ ഉപയോഗിച്ചിരുന്നു.

വ്യാജ ആപ്പുകളെ തടയും

എ ഐ ചാറ്റ് ബോട്ടുകളുടെ ജനപ്രീതി വർധിച്ചതോടു കൂടി ധാരാളം വ്യാജ ആപ്പുകളും ആപ്പിൾ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരം വ്യാജ ആപ്പുകളെ തടയാൻ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാറ്റ് ജിപിടി യുടെ അടിസ്ഥാന സേവനം സൗജന്യമാണ് .എന്നാൽ ഗൂഗിൾ പ്ലേയ് സ്റ്റോറിലും ആപ്പിൾ സ്റ്റോറുകളിലും റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന ഇത്തരം ആപ്പുകൾ ഓപ്പൺ എ ഐ യുടെ യഥാർത്ഥ ആപ്പിന് വെല്ലുവിളി ഉയർത്തുന്നു.മാത്രവുമല്ല ,വ്യാജ ആപ്പുകൾ ഉപയോക്താക്കളെ കബളിപ്പിച്ച് ഉയർന്ന സബ്സ്ക്രിപ്ഷൻ നിരക്കാണ് ഈടാക്കുന്നത്. 'ഫ്‌ളീസ് വെയർ' എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന വ്യാജ ആപ്പുകൾ ആപ്പിൾ സ്റ്റോറുകളിൽ നിന്നും നീക്കിയിട്ടുണ്ട്. എന്നാലും വീണ്ടും ഇതേപോലുള്ള ആപ്പുകൾ കടന്നുകൂടില്ലെന്നു ഉറപ്പു പറയാൻ സാധിക്കില്ല .