image

11 Jan 2024 8:41 AM GMT

Tech News

മൈക്രോണിന്റെ ആദ്യഘട്ടം അടുത്തവര്‍ഷം പ്രവര്‍ത്തനക്ഷമമാകും

MyFin Desk

microns first phase will be operational next year
X

Summary

  • ഗുജറാത്തിലെ സൗകര്യം ഏറ്റഅവും മികച്ചതെന്ന് മൈക്രോണ്‍ സിഇഒ
  • സാനന്ദിലെ ഫാക്ടറിയിലേക്ക് നിയമനങ്ങള്‍ ആരംഭിച്ചു
  • അര്‍ദ്ധചാലക സാങ്കേതികവിദ്യയ്ക്കായി ഗാന്ധിനഗറില്‍ ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കണം


ഗുജറാത്തിലെ സാനന്ദില്‍ മൈക്രോണിന്റെ മെമ്മറി അസംബ്ലിയുടെയും ടെസ്റ്റ് ഫെസിലിറ്റിയുടെയും ആദ്യ ഘട്ടം 2025-ഓടെ പ്രവര്‍ത്തനക്ഷമമാകും. കൂടാതെ അര്‍ദ്ധചാലക സാങ്കേതികവിദ്യയിലെ ഭീമന്‍ അവരുടെ ഫാക്ടറിയിലേക്ക് നിയമനവും ആരംഭിച്ചു. പതിറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രണ്ടാം ഘട്ടം നിര്‍മ്മിക്കാനും കമ്പനി പദ്ധതിയിടുന്നു.

ഗുജറാത്തിലെ സൗകര്യം സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും മൈക്രോണിന്റെ അസംബ്ലി സൈറ്റിനെക്കാള്‍ മികച്ചതെന്ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ രണ്ടാം ദിവസം നടന്ന സെഷനില്‍ മൈക്രോണ്‍ സിഇഒ സഞ്ജയ് മെഹ്റോത്ര പറഞ്ഞു.

2.75 ബില്യണ്‍ ഡോളര്‍ പദ്ധതി 5,000 പുതിയ മൈക്രോണ്‍ ജോലികളും 15,000 കമ്മ്യൂണിറ്റി ജോലികളും സൃഷ്ടിക്കും. 'ഞങ്ങള്‍ ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണം ആരംഭിച്ചു. 5,00,000 ചതുരശ്ര അടിയുള്ള സൗകര്യം അടങ്ങുന്ന ആദ്യ ഘട്ടം 2025 ന്റെ തുടക്കത്തോടെ പ്രവര്‍ത്തനക്ഷമമാകും,' മെഹ്റോത്ര പറഞ്ഞു. ആഗോള ആവശ്യകതയെ ആശ്രയിച്ച് കാലക്രമേണ ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഘട്ടം ദശകത്തിന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സൗകര്യത്തിനായി മൈക്രോണ്‍ ഇതിനകം തന്നെ നിയമനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച മെമ്മറി ചിപ്പ് 2024ല്‍ മൈക്രോണിന്റെ പ്ലാന്റില്‍ നിന്ന് വരുമെന്ന് കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അര്‍ദ്ധചാലക സാങ്കേതികവിദ്യയ്ക്കായി ഗാന്ധിനഗറില്‍ ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം കമ്പനിയോട് അഭ്യര്‍ത്ഥിച്ചു. ഈ മേഖലയ്ക്ക് തുടര്‍ച്ചയായ ഗവേഷണം ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി

'ഞങ്ങള്‍ പണം നിക്ഷേപിക്കും, നിങ്ങള്‍ വിജ്ഞാന പങ്കാളിയായി വരൂ,' പദ്ധതിക്ക് അംഗീകാരം നല്‍കാനും എത്രയും വേഗം മുന്നോട്ട് കൊണ്ടുപോകാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര് പട്ടേലിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അര്‍ദ്ധചാലക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യയില്‍ നിക്ഷേപത്തിനായി വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ച അദ്ദേഹം, ഈ മേഖലയ്ക്കായി വിപുലമായ കഴിവുള്ള ഒരു സംഘം വികസിപ്പിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു.

ഈ മേഖലയ്ക്ക് ദശലക്ഷത്തിലധികം പ്രതിഭകള്‍ ആവശ്യമാണ്, ഇത് കണക്കിലെടുത്ത്, ഇതിനായി കോഴ്സുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ 104 സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചിട്ടുണ്ട്.