image

24 Sept 2026 5:33 PM IST

Tech News

ഇനി ഒന്നും പറഞ്ഞുകൊടുക്കേണ്ട; എഐ, ബിസിനസ് ചെയ്തോളും

MyFin Desk

stock market investment training
X

Summary

മനുഷ്യരും എഐ ഏജൻറുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജൻറിക് എൻറർപ്രൈസ്’ ആശയം ഇനി ബിസിനസ് രംഗത്തെ മാറ്റി മറിക്കും.


മനുഷ്യരെ സഹായിക്കുക മാത്രം ചെയ്യുന്ന എഐ ടൂളുകളിൽ നിന്ന്, സ്വയം കാര്യങ്ങൾ മനസിലാക്കി ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എഐ ഏജൻ്റുമാരിലേക്ക് ഈ രംഗം മാറുകയാണ്. മനുഷ്യരും എഐ ഏജൻറുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജൻറിക് എൻറർപ്രൈസ്’ ബിസിനസിന് കൂടുതൽ പ്രചാരമേറുന്നു. കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്കോയിൽ സെയിൽസ്ഫോഴ്സ് സംഘടിപ്പിച്ച ഡ്രീംഫോഴ്സ് 2026 രാജ്യന്തര സമ്മേളനത്തിലും ഏജൻ്റിക് എൻ്റർപ്രൈസസിന് തന്നെയാണ് ഊന്നൽ.

ബിസിനസ് പ്രവർത്തനങ്ങൾ എഐയുടെ സഹായത്തോടെ പൊളിച്ചെഴുതാൻ കഴിയുന്ന സംവിധാനങ്ങളിലേക്കുള്ള മാറ്റമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും എഐ ഏജൻ്റുമാരെ ഉപയോഗിക്കാം. ബിസിനസ് വളർച്ച വേഗത്തിലാക്കാനും മനുഷ്യർക്കൊപ്പം എഐ ഏജൻറുമാരെ പ്രവർത്തിപ്പിക്കാനാകും.

ജീവനക്കാരെ സഹായിക്കുന്ന എഐയിൽ നിന്ന് ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിക്കുകയും ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്ന എഐയിലേക്കുള്ള മുന്നേറ്റമായിരിക്കും എൻറർപ്രൈസ് എഐയുടെ അടുത്ത ഘട്ടം.

ജീവനക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഐ ഇൻറർഫേസുകളിലേക്ക് സെയിൽസ്ഫോഴ്സിൻറെ ഡാറ്റ, വർക്ക്ഫ്ലോകൾ, ബിസിനസ് ലോജിക്, സുരക്ഷ, ഗവേണൻസ് എന്നിവ എത്തിക്കുന്ന പുതിയ ഇൻറർഫേസ് ലെയറായ എ ഐ ഫോഴ്‌സ്, ക്ലൗഡിൻ്റെ റീസണിംഗ് ശേഷിയും സേൽസ്ഫോഴ്സിൻറെ ഡാറ്റയും വർക്ക്ഫ്ലോകളും സംയോജിപ്പിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളും ഇവിടെ നടത്തി.

ആന്ത്രോപിക്കുമായി സഹകരിച്ചുകൊണ്ട് ക്ലൗഡ്‌ഫോഴ്‌സ്‌,എൻവിഡിയ നെമോട്രോൺ അടിസ്ഥാനമാക്കി വികസിപ്പിച്ച റീസണിംഗ് മോഡൽ, ആമസോൺ വെബ് സർവീസസ് (എ ഡബ്ലിയു എസ്) മായുള്ള സഹകരണം പുതിയ ഇൻറഗ്രേഷനുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ കൊണ്ടും സമ്മിറ്റ് ശ്രദ്ധേയമായി. എൻറർപ്രൈസ് സാങ്കേതികവിദ്യയുടെ ഭാവി ഇനി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് കമ്പനി സൗത്ത് ഏഷ്യ പ്രസിഡൻറും സി.ഇ.ഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.