29 Dec 2025 7:09 PM IST
Summary
ഈ വര്‍ഷം രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചത് ഇരുപത്തി ഏഴായിരത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകള്‍
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ചാര്‍ജിംഗ് പോയന്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഗവണ്‍മെന്റിന്റെയും എണ്ണക്കമ്പനികളുടെയും സഹകരണത്തോടെ ഈ വര്‍ഷം രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ 27,000-ത്തിലധികം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇത് ഇലക്ട്രിക് കാര്‍, ബൈക്ക് റൈഡര്‍മാര്‍ക്ക് ചാര്‍ജിംഗ് എളുപ്പമാക്കി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഫെയിം 2 സ്‌കീമിന് കീഴില്‍ 8,932 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ സ്വന്തം നിക്ഷേപത്തിലൂടെ 18,500-ലധികം സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇതോടെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ലഭ്യമായ ആകെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 27,432 ആയി.
ഊര്‍ജ സ്റ്റേഷനുകളുടെ എണ്ണം കൂടി
പൊതുമേഖലാ എണ്ണക്കമ്പനികള്‍ 2024-25 നും 2028-29 നും ഇടയില്‍ 4,000 പുതിയ ഊര്‍ജ്ജ സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സ്റ്റേഷനുകളില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍എന്‍ജി, ജൈവ ഇന്ധനങ്ങള്‍ എന്നിവ ലഭ്യമാകും. 2025 നവംബര്‍ 1 വരെ, രാജ്യത്തുടനീളം 1,064 ഊര്‍ജ്ജ സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തു. ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി 'APNA GHAR' പദ്ധതി ആരംഭിച്ചു. കാറുകളിലും ബൈക്കുകളിലും മാത്രമല്ല, ഹെവി വാഹനങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. APNA GHAR പദ്ധതിയുടെ കീഴില്‍ 500-ലധികം ട്രക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗ്രാമപ്രദേശങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
