image

25 Feb 2024 10:44 AM GMT

Tech News

ജിമെയിലിനോട് ഏറ്റുമുട്ടാൻ ഇലോൺ മസ്കിന്റെ എക്സ് മെയിൽ വരുന്നു

MyFin Desk

elon musks x mail is coming to compete with gmail
X

Summary

  • ജിമെയിലിനോട് മത്സരിക്കാൻ എലോൺ മസ്കിന്റെ എക്സ് മെയിൽ
  • 15,000 ത്തിലധികം പോസ്റ്റുകളുമായി എക്സ്- ൽ ട്രെൻഡായി എക്സ് മെയിൽ ഹാഷ്ടാഗ്
  • ഗ്രോക്ക് അവതരിപ്പിച്ച എക്സ് എ ഐ കമ്പനി എക്സ് മെയിൽ നിർമ്മിക്കും


ടെസ്‌ലയുടെയും സ്പേസ്‌ എക്‌സിന്റെയും തലപ്പത്ത് നിൽക്കുന്ന ഇലോൺ മസ്ക് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഗൂഗിളിന്റെ ജനപ്രിയ ഇമെയിൽ സർവീസ് ആയ ജിമെയിലിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് എലോൺ മസ്ക്. മുൻ ട്വിറ്ററായിരുന്ന ഇപ്പോഴത്തെ എക്സ് എന്ന തന്റെ മൈക്രോബ്ലോഗിംഗ് സൈറ്റിന്റെ പേരിൽ എക്സ് മെയിൽ എന്ന സ്വന്തം ഇമെയിൽ സേവനം ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു ചർച്ചയിൽ ആണ് മസ്ക് എക്സ് മെയിൽ വരുന്നു എന്ന് വെളിപ്പെടുത്തിയത്.

എക്സ് പ്ലാറ്റ്‌ഫോമിൽ നടന്ന ഒരു സംഭാഷണത്തിനിടെയാണ് മസ്ക് എക്സ് മെയിൽ വരുന്നു എന്ന് പ്രഖ്യാപിച്ചത്. എക്സിലെ എഞ്ചിനീയറായ നേറ്റ് "എപ്പോഴാണ് ഞങ്ങൾ എക്സ് മെയിൽ ഉണ്ടാക്കുന്നത്?" എന്ന് ചോദിച്ചപ്പോൾ, മസ്ക് തന്റെ സ്വഭാവിക ശൈലിയിൽ "ഇത് വരുന്നു" എന്നാണ് മറുപടി നൽകിയത്.

എക്സ് ഇമെയിൽ എപ്പോൾ പുറത്തിറങ്ങുമെന്നോ അതിന്റെ പ്രത്യേകതകൾ എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ, ഇത് എക്സ് ആപ്പിൽ സംയോജിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതെസമയം ജിമെയിലിനെ വെല്ലുവിളിക്കുക എന്നത് വളരെ വലിയ ഒരു കടമ്പയാണ്. 2024 ലെ കണക്കനുസരിച്ച് 1.8 ബില്യൺ ഉപയോക്താക്കളാണ് ജിമെയിലിനുള്ളത്. എന്നിരുന്നാലും, മസ്കിന്റെ ഈ പുതിയ സംരംഭത്തെ X ഉപയോക്താക്കൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. എക്സ് മെയിൽ എന്ന ഹാഷ്ടാഗ് 15,000 ത്തിലധികം പോസ്റ്റുകളുമായി എക്സ്- ൽ ട്രെൻഡായി തീർന്നു. വിവിധ മീമുകൾ പങ്കുവെച്ചും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും ഉപയോക്താക്കൾ ഈ വാർത്തയോട് പ്രതികരിച്ചു.

2023-ൽ എലോൺ മസ്ക് സ്ഥാപിച്ച എക്സ് എ ഐ കമ്പനിയാണ് ചാറ്റ് ജിപിടി യുടെ സ്വന്തം പതിപ്പായ ഗ്രോക്ക് അവതരിപ്പിച്ചത്. അതേ കമ്പനി തന്നെ പുതിയ എക്സ് മെയിൽ നിർമ്മിക്കാൻ സാധ്യതയുണ്ട്. എന്തായാലും ഗൂഗിളിനോട് മത്സരിക്കാൻ തന്നെ ആണ് എക്സ് മെയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.