image

30 Sept 2026 11:05 AM IST

Tech News

ഏറ്റവുമധികം വില കൂടിയത് കുഞ്ഞൻ ഫോണിന്; സ്മാർട്ട് ഫോണുകൾക്ക് വില പറക്കുന്നു

MyFin Desk

ഏറ്റവുമധികം വില കൂടിയത് കുഞ്ഞൻ ഫോണിന്;  സ്മാർട്ട് ഫോണുകൾക്ക് വില പറക്കുന്നു
X

Summary

10 ,000 -15 ,000 രൂപ നിരക്കിലെ ഫോണുകൾ ആർക്കും വേണ്ട. കൈപൊള്ളിച്ച് സ്മാർട്ട് ഫോൺ വില.


ഈ വർഷം സ്മാർട്ട്ഫോണുകൾക്ക് അമ്പരിപ്പിക്കുന്ന വില വർധന. ബേസ് മോഡലുകൾക്ക് 30 ശതമാനത്തിലധികം വില ഉയർന്നു. സാധാരണ ഫോണുകൾക്ക് 15 -16 ശതമാനം വരെ വില ഉയർന്നതായി ഗവേഷണ സ്ഥാപനമായ കൗണ്ട‍ർ റിസേ‍ർച്ച് റിപ്പോ‍ർട്ട്.

2026-ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോണുകളുടെ ശരാശരി വിൽപ്പന വിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധനവുണ്ടായി. അതേസമയം ഏറ്റവും കുറഞ്ഞ വില വർധനവ് വൺപ്ലസിനാണ്. 8 ശതമാനം മാത്രമാണ് വില വർധിപ്പിച്ചക്. എൻട്രി-ലെവൽ ഫോണുകളുടെ വിലയിൽ ശരാശരി 32 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കുതിപ്പ്

സ്മാർട്ട്ഫോൺ അനുബന്ധ ഘടകങ്ങളുടെ വിലയിലുണ്ടായ കുത്തനെയുള്ള വില വർധനവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്മാർട്ട്‌ഫോൺ വിലയിൽ വർധനവിന് കാരണമായത്. അതേസമയം, 20,000 രൂപയിൽ കൂടുതൽ വിലയുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിൽ മികച്ച വളർച്ചയുണ്ട്. പഴയ ഫോൺ മാറ്റി പുതിയത് വാങ്ങുന്ന പദ്ധതികളും ഇതിന് സഹായകരമായി.

2026 ൻ്റെ രണ്ടാം പാദത്തിൽ രാജ്യത്തെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ ശരാശരി വില റെക്കോർഡ് നിരക്കിലാണ്. 318 യുഎസ് ഡോളറിലാണ് നിരക്ക്. മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ വിപണിയിൽ ഇടിവ് ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ കാര്യമായി വില ഉയർത്താതിരുന്ന വൺപ്ലസ് ഉൾപ്പെടെ ഇതിൽ നിന്ന് വ്യത്യസ്തമായ വളർച്ച നിലനിർത്തുന്നുണ്ട്.

15000 രൂപയുടെ ഫോണും വേണ്ട

2026-ന്റെ ആദ്യ പകുതിയിൽ 10,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലെ ഫോൺ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പനയുടെ കാര്യത്തിൽ ഏറെക്കാലമായി നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന 10,000 മുതൽ 15,000 രൂപ വരെയുള്ള വിഭാഗത്തിലും 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.

എന്നാൽ, പ്രീമിയം വിഭാഗം വിപണിയിലെ വളർച്ച തുടരുന്നു. 20,000 രൂപയിൽ കൂടുതൽ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിൽ വലിയ വളർച്ചയുണ്ടായി. നോ-കോസ്റ്റ് ഇഎംഐ പദ്ധതികളും ഇതിന് സഹായകരമായി.